Kerala News

'മലബാറിലെ ഈഴവര്‍ തല്ലുതൊഴിലാളികള്‍, സിപിഎമ്മിന്റെ ചാവേറുകള്‍'; കെ.എം.ഷാജിയുടെ വംശീയഅധിക്ഷേപവും വിവാദത്തില്‍

മുസ്ലിം ലീഗ് കോഴിക്കോട് കടപ്പുറത്ത് നടത്തിയ വഖഫ് സംരക്ഷണ റാലിയില്‍ കെ.എം ഷാജി നടത്തിയ വംശീയ അധിക്ഷേപം നിറഞ്ഞ പ്രസംഗവും വിവാദത്തില്‍. മലബാറിലുള്ള ഈഴവര്‍ സിപിഎമ്മിന്റെ ചാവേറുകളും ആളെ കൊല്ലാന്‍ നടക്കുന്നവരും തല്ലുതൊഴിലാളികളുമാണെന്നാണ് ഷാജി പ്രസംഗിച്ചത്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയാണ് കെ.എം.ഷാജി

കെ.എം ഷാജിയുടെ പ്രസംഗത്തില്‍ നിന്ന്

മലബാറിലെ ഈഴവന്‍മാരെ നിങ്ങള്‍ നോക്ക്, തെക്കുള്ള ഈഴവരെ നിങ്ങള്‍ നോക്ക്, തെക്കിലെ ഈഴവന്‍മാര്‍ സിപിഎമ്മിന്റെ കയ്യിലല്ല, അവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. അവിടുത്തെ ഈഴവന്‍മാര്‍ നട്ടെല്ല് നിവര്‍ത്തി ജീവിക്കുന്നവരാണ്. വടകര താലൂക്കില്‍, കണ്ണൂരില്‍ ഈഴവന്‍മാര്‍ സിപിഎമ്മിന്റെ തല്ലുതൊഴിലാളികളാണ്, ചാവേറുകളാണ്. ആളെ കൊല്ലാന്‍ നടക്കുന്ന ഒരു കൂട്ടം ആളുകളെ സൃഷ്ടിക്കാന്‍ ഇവരെ ഉപയോഗിക്കുകയാണ്. എന്തേ തെക്കില്‍ കാണുന്നത് പോലെ ഈഴവരുടെ സ്ഥാപനങ്ങള്‍ മലബാറില്‍ ഇല്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ കീഴില്‍ പെട്ടവരെ പതുക്കെ പതുക്കെ ഇവര്‍ തകര്‍ക്കും.

മുസ്ലിം ലീഗ് വിട്ട് സിപിഎമ്മിലേക്ക് പോകുന്നവര്‍ ദീനില്‍ നിന്നാണ് പോകുന്നതെന്നും വഖഫ് വിഷയം അല്ലാഹു തന്ന അവസരമാണെന്നും കെ.എം ഷാജി പറഞ്ഞിരുന്നു. മദ്രസയില്‍ പോയി ദീന്‍ പഠിച്ച കുട്ടികളാണോ എസ്.എഫ്.ഐയില്‍ പോകേണ്ടതെന്നും ഷാജി.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT