Kerala News

യോഗിക്ക് മറുപടിയുമായി പിണറായി; ഒരു മുഖ്യമന്ത്രി രണ്ട് സംസ്ഥാനങ്ങളെ താരതമ്യം ചെയ്യുന്നത് ശരിയല്ല

കേരളത്തിനെതിരായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. നിയമസഭയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയത്. ഇരുസംസ്ഥാനങ്ങളെയും തമ്മില്‍ താരതമ്യം ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ നേട്ടങ്ങള്‍ മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞു.

ഒരു മുഖ്യമന്ത്രി രണ്ട് സംസ്ഥാനങ്ങളെ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചു. കേരളം നേടിയ മികവുകള്‍ യു.പിയിലെ പ്രധാന നേതാക്കള്‍ തന്നെ അതിനെ അംഗീകരിച്ചിട്ടുണ്ട്. നീതി ആയോഗ് അംഗീകാരം ഉള്‍പ്പെടെ കേരളം നേടി. സമാനതകളില്ലാത്ത ഉയര്‍ച്ചയാണ് കേരളം കൈവരിച്ചിരിക്കുന്നത്. യോഗിയുടേത് ശരിയല്ലാത്ത രാഷ്ട്രീയ വര്‍ത്തമാനമായേ കാണാനാകൂവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

സംസ്ഥാനത്തിന്റെ നേട്ടങ്ങള്‍ക്ക് ലഭിച്ച അംഗീകരങ്ങളും ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ ലഭിച്ച അവാര്‍ഡുകള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രി സഭയെ അറിയിച്ചു.

ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശം. യു.പി കേരളം പോലെയാകാതിരിക്കാന്‍ സൂക്ഷിച്ച് വോട്ട് ചെയ്യണമെന്ന യോഗിയുടെ പരാമര്‍ശത്തിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നു. കേരളം നേടിയ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാന വിമര്‍ശനം. ഹിന്ദിയിലും ഇംഗ്ലീഷിലും ട്വീറ്റ് ചെയ്തായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയത്.

യോഗി ആദിത്യനാഥ് ഭയക്കുന്നത് പോലെ യുപി കേരളം പോലെയായാല്‍ മികച്ച ആരോഗ്യസംവിധാനങ്ങള്‍ ഉള്‍പ്പെടെ യു.പിയിലെ ജനങ്ങള്‍ക്ക് ലഭിക്കുമെന്നായിരുന്നു പിണറായി വിജയന്റെ മറുപടി.

'അമ്മ' തെരഞ്ഞെടുപ്പ്; പ്രസിഡന്റ് സ്ഥാനത്തേക്ക് ദേവനും ശ്വേത മേനോനും, അന്തിമ പട്ടിക പുറത്ത്

ഇത് ഒരു കഥയ്ക്കുള്ളില്‍ തന്നെ ഒരുപാട് ജോണറുകളുള്ള സിനിമയാണ്: അശ്വിന്‍ ജോസ്

ദുബായിലെ പ്രീമിയര്‍ ഷോയില്‍ ഗംഭീര പ്രേക്ഷകാഭിപ്രായം നേടി 'സുമതി വളവ്'; വെള്ളിയാഴ്ച തിയറ്ററുകളില്‍

ആ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനുള്ള ഓഡീഷനായി വന്നത് ചിന്തിക്കാന്‍ പോലും സാധിക്കാത്തത്ര കുട്ടികള്‍: വിധു പ്രതാപ്

'ചില നിയോഗങ്ങൾ നിന്നെ തേടി വരും ഭയപ്പെടരുത്': സുമതി വളവിന്റെ ത്രസിപ്പിക്കുന്ന ട്രെയ്‌ലർ പ്രേക്ഷകരിലേക്ക്

SCROLL FOR NEXT