Kerala News

കണ്ണൂര്‍ വി.സി നിയമനം ശരിവെച്ച് ഹൈക്കോടതി

കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചിരിക്കുന്നത്. സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ അപ്പീല്‍ തള്ളി.

പുനര്‍നിയമനം ചട്ടവിരുദ്ധമാണെന്ന് വാദിച്ചായിരുന്നു ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. കാലാവധി പൂര്‍ത്തിയായതിന് ശേഷം നാല് വര്‍ഷം നീട്ടി നല്‍കിയിരുന്നു.

സെനറ്റ് അംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഡോക്ടര്‍ ഷിനോ.പി.ജോസ് എന്നിവരാണ് കോടതിയെ സമീപിച്ചത്. സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. സര്‍ക്കാരിന്റെ വാദങ്ങള്‍ സിംഗിള്‍ ബെഞ്ച് അംഗീകരിച്ചിരുന്നു.

പുനര്‍നിയമനത്തിന് സെര്‍ച്ച് കമ്മിറ്റിയുടെ ശുപാര്‍ശ ആവശ്യമില്ലെന്നും പ്രായപരിധി ബാധകമില്ലെന്നും ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഹര്‍ജിക്കാര്‍ വ്യക്തമാക്കി.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT