Kerala News

ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ക്ക് ഒപ്പുവെക്കാതിരിക്കാമായിരുന്നുവെന്ന് കെ.സുരേന്ദ്രന്‍

കേരളത്തിലെ ജനങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കാന്‍ ഗവര്‍ണര്‍ക്ക് ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കാതിരിക്കാമായിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കെ.ടി ജലീലിനെ ഉപയോഗിച്ച് ലോകായുക്തയെ മതത്തിന്റെ പേരില്‍ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചത് സി.പി.എമ്മിന്റെ തന്ത്രമായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണ്. ഇതിനെ ബി.ജെ.പി രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

വന്‍തോതില്‍ തട്ടിപ്പ് നടത്തുകയെന്നതാണ് സി.പി.എമ്മിന്റെ ലക്ഷ്യം. ഇതിനായി ലോകായുക്ത എന്ന അഴിമതി വിരുദ്ധ സ്ഥാപനത്തെ തകര്‍ക്കുകയാണ്. ഇതിലൂടെ സംസ്ഥാന സര്‍ക്കാര്‍ അഴിമതിക്ക് കളമൊരുക്കിയിരിക്കുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളെ കഴുത്തുഞെരിച്ച് ശ്വാസം മുട്ടിക്കുകയാണ് പിണറായി വിജയനെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.

എതിര്‍പ്പ് പ്രകടിപ്പിച്ച സി.പി.ഐയെ പിണറായി വിജയന്‍ വിലയ്‌ക്കെടുത്തു. അഴിമതി കേസില്‍ നിന്നും മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്ന് പകല്‍ പോലെ വ്യക്തമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT