Kerala News

മീഡിയ വണ്‍ രാജ്യദ്രേഹ ചാനലാണെന്ന് കെ.സുരേന്ദ്രന്‍

മീഡിയ വണ്‍ രാജ്യദ്രേഹ ചാനലാണെന്നതില്‍ സംശയമില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ജമായത്ത് ഇസ്ലാമി ഈ രാജ്യത്തിന് എതിരായി പ്രവര്‍ത്തിക്കുന്ന വിധ്വംസക ശക്തിയാണ്. ആ പ്രസ്ഥാനത്തിന്റെ ചാനലാണ് മീഡിയവണ്‍. അത് പറയാന്‍ വോട്ട് ബാങ്ക് രാഷ്ട്രീയം വെച്ച് പേടിയില്ല. മീഡിയ വണ്ണിന് കൊമ്പില്ല. എന്തുകൊണ്ട് വിലക്കേര്‍പ്പെടുത്തിയെന്നതിന് ഉത്തരം കേന്ദ്ര സര്‍ക്കാര്‍ പറയും. തനിക്ക് അതിനുള്ള ബാധ്യതയില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

മീഡിയ വണ്ണിന്റെ മഹത്വത്തെക്കുറിച്ച് പ്രതിരോധമന്ത്രിയായിരുന്ന എ.കെ ആന്റണി നേരത്തെ പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലായത് കൊണ്ടാണ് ഈ ചാനലിന് ലൈസന്‍സ് കിട്ടിയതെന്നാണ് മതേതരവാദിയായ ആന്റണി പറഞ്ഞത്. കണ്ടന്റിനെക്കുറിച്ച് ഇഴകീറി പരിശോധിക്കാനുള്ള നിയമസംവിധാനം ഇവിടെയുണ്ട്. രാജ്യത്തെ നിയമസംവിധാനത്തിനകത്ത് അത് അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ.അങ്ങനെ പ്രവര്‍ത്തിക്കാനേ സമ്മതിക്കുകയുള്ളു.

വിലക്കേര്‍പ്പെടുത്തിയത് സാങ്കേതികമായ കാര്യമാണ്. ലൈസന്‍സ് പുതുക്കലും ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കലും എല്ലാ ചാനലുകളും നേരിടുന്ന നടപടി ക്രമമാണ്. അത് എല്ലാവര്‍ക്കും ബാധകമാണ്. ചാനലുകള്‍ക്ക് മാത്രമായി സ്വന്തമായി നിയമമില്ല. രാഷ്ട്രീയം ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നില്ല. നേരത്തെയും പല ചാനലുകളും ഇത്തരം നടപടികള്‍ക്ക് വിധേയരായിട്ടുണ്ട്.

ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ കേരളത്തിലെ ചാനല്‍ മേധാവിക്കെതിരെ കേരള സര്‍ക്കാര്‍ കേസെടുത്തതില്‍ പരാതിയില്ലേയെന്നും പ്രകടനമൊന്നും നടത്തുന്നില്ലേയെന്നും മാധ്യമപ്രവര്‍ത്തകരോട് കെ. സുരേന്ദ്രന്‍ ചോദിച്ചു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT