Kerala News

പിപ്പിടിവിദ്യയും, പ്രത്യേക ഏക്ഷനുമൊക്കെ,അടിമകളോട് മതി, പിണറായി പെരുംനുണയനെന്ന് കെ.സുധാകരന്‍

കേരളത്തിന് കേള്‍ക്കേണ്ടത് പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ്. അതിന് മറുപടിയായി പാറപ്രത്തെ പഴയ ഗുണ്ടാശൈലിയില്‍ ആക്രോശിച്ചാല്‍, കൂടെ ഇരിക്കുന്ന പുതുതലമുറയിലെ സിപിഎം എംല്‍എമാര്‍ക്ക് പോലും ചിരിയാകും വരികയെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. തന്റെ 'പിപ്പിടിവിദ്യ'യും, 'പ്രത്യേക ഏക്ഷനു'മൊക്കെ, അതുകണ്ട് പേടിക്കുന്ന അടിമകളോട് കാണിച്ചാല്‍ മതിയെന്ന് പിണറായി വിജയനോട് സുധാകരന്‍.

പിണറായി വിജയന്റെ മകള്‍ക്കെതിരെ മാത്യു കുഴല്‍നാടന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കെ.സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്

ബുദ്ധിയും ബോധവുമില്ലെന്ന തിരിച്ചറിവില്‍ താങ്കളെ ഉപദേശിക്കാന്‍ വച്ച എണ്ണമറ്റ ഉപദേശികളില്‍, വിവരമുള്ള ഒരാളെങ്കിലും ഉണ്ടെങ്കില്‍ അയാളോട് ചോദിച്ച് ഒരുത്തരം തയ്യാറാക്കി നിയമസഭയില്‍ വരിക. അല്ലാത്തപക്ഷം, സഭയില്‍ ഉയരുന്ന ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ ഇളിഭ്യനായി ഇനിയും കുറേയധികം കാലം നില്‍ക്കേണ്ടി വരും.

കേരളത്തിന് കേള്‍ക്കേണ്ടത് പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ്. അതിന് മറുപടിയായി പാറപ്രത്തെ പഴയ ഗുണ്ടാശൈലിയില്‍ ആക്രോശിച്ചാല്‍, കൂടെ ഇരിക്കുന്ന പുതുതലമുറയിലെ സിപിഎം എംല്‍എമാര്‍ക്ക് പോലും ചിരിയാകും വരിക.

നിയമസഭയില്‍ ശ്രീ മാത്യു കുഴല്‍നാടന്‍ പറഞ്ഞതിനെ സാധൂകരിക്കുന്ന തെളിവുകള്‍ അദ്ദേഹം പുറത്ത് വിട്ടിട്ടുണ്ട്. ഇനി മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. പഴഞ്ചൊല്ലുകളും പഞ്ചതന്ത്രകഥകളും കേരളത്തിലെ ഓരോ കൊച്ചുകുട്ടിക്കും കാണാപാഠമാണ്. ഇനിയും അവയെ ആശ്രയിച്ച് മലയാള സാഹിത്യത്തെ അപമാനിക്കരുത്. കൊലയാളിക്കും കൊള്ളക്കാരനും ജനങ്ങളെ കബളിപ്പിക്കാന്‍ എടുത്തുപയോഗിക്കാനുള്ള ആയുധങ്ങളല്ല അവ. പിണറായി വിജയനെന്ന പെരും നുണയനെ പൊതുസമൂഹത്തിന് മുന്നില്‍ തുറന്നു കാണിച്ച മാത്യു കുഴല്‍നാടന്‍ MLA യ്ക്ക് അഭിവാദ്യങ്ങള്‍.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT