മോട്ടോര്‍ സ്‌പോര്‍ട്‌സ് പ്രേമികളെ ആവേശത്തില്‍ ആഴ്ത്തിക്കൊണ്ട് ഇന്ത്യന്‍ സൂപ്പര്‍ ക്രോസ് റേസിംഗ് ലീഗ് ഗ്രാന്‍ഡ് ഫിനാലെ ഇന്ന് കോഴിക്കോട്. ബോളിവുഡ് സൂപ്പര്‍ താരംം സല്‍മാന്‍ ഖാന്‍ ഫിനാലെ ഉദ്ഘാടനത്തിനായി ഇന്ന് കോഴിക്കോട് എത്തും. ഫണ്ട് ഫ്‌ലോട്ട് അക്കാദമിയും ഐ.ഐ.സി ലക്ഷ്യയും എസ്.എക്‌സ്.ഐയും ബാന്‍ഡിഡോസ് മോട്ടോര്‍ സ്‌പോര്‍ട്ടും സംയുക്തമായാണ് ഐ.എസ്.ആര്‍.എല്‍ സീസണ്‍ 2 സംഘടിപ്പിക്കുന്നത്. ഇ.എം.എസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഐ.എസ്.ആര്‍.എല്‍ സീസണ്‍ 2 ചാമ്പ്യന്‍ഷിപ്പില്‍ കിരീടത്തിനായി ആറു ടീമുകള്‍ പോരാട്ടത്തിനിറങ്ങുന്നു.
ഇതുവരെ ഇന്ത്യയില്‍ നടന്നതില്‍ ഒരു ഡൂ ഓര്‍ ഡൈ സീനാണ് കോഴിക്കോട് നടക്കാനിരിക്കുന്നത്. ഹൈദരാബാദില്‍ കഴിഞ്ഞ തവണ നടന്നപ്പോള്‍ ടീമുകള്‍ തമ്മില്‍ വലിയ കോംപറ്റീഷനായി. പോയിന്റ് നിലയില്‍ കടുത്ത മത്സരം വന്നു. റൈഡേഴ്‌സ് രണ്ടും കല്‍പിച്ചിട്ടുള്ള ഓട്ടമായിരിക്കും ഓടിക്കാന്‍ പോകുന്നത്. ആദ്യത്തെ മൂന്ന് ടീമുകള്‍ തമ്മില്‍ ചെറിയ പോയിന്റ് വ്യത്യാസമേയുള്ളു. നിങ്ങളെ അദ്ഭുതപ്പെടുത്തുന്ന ടൈറ്റ് കോംപറ്റീഷന്‍ കാണാം. എന്തുകൊണ്ട് സല്‍മാന്‍ ഖാന്‍? സല്‍മാന്‍ ഖാന്‍ ഒരു പാഷനേറ്റ് റൈഡറാണ്. അദ്ദേഹത്തിന് സ്വന്തമായുള്ള ഫാം ഹൗസില്‍ മോട്ടോര്‍ ക്രോസ് അടക്കമുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. അഡ്രിനാലിന്‍ റഷിന്റെ പീക്ക് ഉണ്ടാക്കുന്ന റേസാണ് കോഴിക്കോട് നടക്കാനിരിക്കുന്നത്.മുര്‍ഷിദ് ബഷീര്‍, ദ റേസ് മാന്‍ ഓഫ് കേരള
ഗാന്‍ഡ് ഫിനാലെയില്‍ 36 മികച്ച ദേശീയ, അന്തര്‍ദേശീയ റൈഡര്‍മാര്‍ ഉള്‍പ്പെടുന്ന 6 ഫ്രാഞ്ചൈസി ടീമുകള്‍ സീസണ്‍ 2 ചാമ്പ്യന്‍ഷിപ്പ് കിരീടത്തിനായി മത്സരിക്കും. 450 സിസി ഇന്റര്‍നാഷണല്‍, 250 സിസി ഇന്റര്‍നാഷണല്‍, 250 സിസി ഇന്ത്യ-ഏഷ്യ മിക്‌സ് എന്നിങ്ങനെ ഫൈനല്‍ റൗണ്ടില്‍ മൂന്ന് മത്സര വിഭാഗങ്ങള്‍ ഉണ്ടാകും. കാലിക്കറ്റ് ഫിനാലെയില്‍ 30,000-ത്തിലധികം കാണികളെയാണ് പ്രതീക്ഷിക്കുന്നത്. മൂന്നാം റൗണ്ടിലേക്ക് കടക്കുമ്പോള്‍ ഗുജറാത്ത് ട്രെയില്‍ബ്ലേസേഴ്സ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. ഐ.എസ്.ആര്‍.എലിന് സംസ്ഥാനം ആദ്യമായി ആതിഥേയത്വം വഹിക്കുന്നു എന്നു മാത്രമല്ല, ക്രിക്കറ്റിനും ഫുട്‌ബോളിനും അപ്പുറം ലോകോത്തര മോട്ടോര്‍ സ്‌പോര്‍ട്‌സ് ഇവന്റുകള്‍ എങ്ങനെ വിജയകരമായി നടത്താന്‍ കഴിയുമെന്നും ഇത് തെളിയിക്കുന്നു.
ഐ.എസ്.ആര്‍.എല്‍ സീസണ്‍ 2 ഗ്രാന്‍ഡ് ഫിനാലെ കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നത് ഒരു നാഴികക്കല്ലാണെന്ന് ഐ.എസ്.ആര്‍.എല്‍ സഹസ്ഥാപകന്‍ ഈഷാന്‍ ലോഖണ്ഡെ പറഞ്ഞു. ഫണ്ട്ഫ്‌ലോട്ട് അക്കാദമി, ഐ.ഐ.സി ലക്ഷ്യ, ബാന്‍ഡിഡോസ് മോട്ടോര്‍ സ്‌പോര്‍ട്‌സ് തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നുള്ള പിന്തുണ ഇന്ത്യയില്‍ ശക്തവും കൂടുതല്‍ ഉള്‍ക്കൊള്ളുന്നതുമായ മോട്ടോര്‍സ്‌പോര്‍ട്‌സ് അന്തരീക്ഷം കെട്ടിപ്പടുക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഐ.എസ്.ആര്‍.എല്‍ സീസണ്‍ 2 ഗ്രാന്‍ഡ് ഫിനാലെ അവതരിപ്പിക്കുന്നതിലും ഇന്ത്യയിലെ മോട്ടോര്‍ സ്‌പോര്‍ട്ടുകളുടെ അടിസ്ഥാന വികസനം, സുസ്ഥിര വളര്‍ച്ച എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്ലാറ്റ്ഫോമിനെ പിന്തുണയ്ക്കുന്നതിലും ഞങ്ങള്‍ അഭിമാനിക്കുന്നു. കോഴിക്കോട് ഫിനാലെയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് ഈ അസോസിയേഷനെ കൂടുതല്‍ സവിശേഷമാക്കുന്നുമുഹമ്മദ് റംസാന്‍, ഫണ്ട്ഫ്‌ളോട്ട് അക്കാദമി സ്ഥാപകന്‍, സി.ഇ.ഒ
കേരളത്തിലെ യുവാക്കള്‍ക്ക് ലോകോത്തര അനുഭവങ്ങള്‍ നല്‍കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് കോഴിക്കോട് നടക്കുന്ന 'ഐ.എസ്.ആര്‍.എല്‍ സീസണ്‍ 2 ഗ്രാന്‍ഡ് ഫിനാലെ സംഘടിപ്പിക്കുന്നതിലൂടെ വ്യക്തമാകുന്നത്.ഓര്‍വെല്‍ ലയണല്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് (ഐ.ഐ.സി) ലക്ഷ്യ സ്ഥാപകനും എം.ഡിയും
റീസ് മോട്ടോ ഫാന്‍പാര്‍ക്ക്, തത്സമയ സംഗീതം, റേസിംഗ് സിമുലേറ്ററുകള്‍, ഭക്ഷണ-പാനീയ ഔട്ട്‌ലെറ്റുകള്‍, ബ്രാന്‍ഡ് ആക്ടിവേഷനുകള്‍, റൈഡര്‍ മീറ്റ്-ആന്‍ഡ്-ഗ്രീറ്റുകള്‍, ഫ്രീസ്‌റ്റൈല്‍ ഷോകള്‍, ഔദ്യോഗിക ടീം ഉല്‍പ്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെ ആരാധകര്‍ക്ക് ഒരു സമ്പൂര്‍ണ്ണ മോട്ടോര്‍സ്‌പോര്‍ട്ട് ഫെസ്റ്റിവല്‍ അനുഭവമാണ് ഫാന്‍പാര്‍ക്കില്‍ ലഭിക്കുക. ഗ്രാന്‍ഡ് ഫിനാലെ യൂറോസ്‌പോര്‍ട്ട് ഇന്ത്യയില്‍ സംപ്രേഷണം ചെയ്യും. ഐ.എസ്.ആര്‍.എല്ലിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയും ആഗോളതലത്തില്‍ സംപ്രേഷണം ചെയ്യും. #FlirtWithDirt ഉപയോഗിച്ച് സോഷ്യല്‍ പ്ലാറ്റ്ഫോമുകളിലുടനീളം വളര്‍ന്നുവരുന്ന സൂപ്പര്‍ക്രോസ് കമ്മ്യൂണിറ്റിയില്‍ ആരാധകര്‍ക്ക് ചേരാനും കഴിയും.