Kerala News

കൂടെ ആര് അഭിനയിക്കണമെന്ന് പറഞ്ഞത് ലളിതക്ക് വേണ്ടി മാത്രമെന്ന് ഇന്നസെന്റ്

ഗോഡ്ഫാദറിലെ കൊച്ചമ്മിണിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കെ.പി.എ.സി ലളിത മതിയെന്ന് സിദ്ദിഖ്‌ലാലിനോട് പറഞ്ഞത് താനാണെന്ന് ഇന്നസെന്റ്. ഒരിക്കലും ആര് അഭിനയിക്കണമെന്ന് താന്‍ സംവിധായകരോട് പറയാറില്ല. ഗോഡ്ഫാദര്‍ എന്ന സിനിമയില്‍ കഥ കേട്ടപ്പോള്‍ സിദ്ദിഖ്‌ലാലിനോട് കൊച്ചമ്മിണിയെന്ന കഥാപാത്രം ആരാണ് ചെയ്യുന്നതെന്ന് ചോദിച്ചു. മറ്റൊരു നടിയെയായിരുന്നു നിശ്ചയിച്ചിരുന്നത്. വേറെ ആളെ വേണമെങ്കില്‍ നോക്കാമെന്ന് അവര്‍ പറഞ്ഞു. വേറെ ആരെയും നോക്കേണ്ടതില്ല ലളിതയാണ് ആ റോളിന് ബെസ്റ്റെന്ന് താന്‍ പറഞ്ഞു. ആ സിനിമയില്‍ കൊച്ചമ്മിണിയെ അറിയില്ലെന്ന് തന്റെ കഥാപാത്രം പറയുമ്പോള്‍ കുട്ടികളെയുമെടുത്ത് കിണറ്റില്‍ ചാടാന്‍ പോയ സീന്‍ മാത്രം നോക്കിയാല്‍ മതി അവരുടെ പ്രതിഭ തിരിച്ചറിയാന്‍.

നാടകത്തില്‍ നിന്നും സിനിമയിലെത്തിയ പലരും ശോഭിക്കാറില്ല. എന്നാല്‍ കെ.പി.എ.സി ലളിത സിനിമയിലും ശോഭിച്ചിരുന്നു. അവര്‍ അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു. മണിച്ചിത്രത്താഴ്, പൊന്‍മുട്ടയിടുന്ന താറാവ്, ഗോഡ്ഫാദര്‍, അനിയത്തി പ്രാവ് തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങള്‍ ഇന്നസെന്റ് എടുത്ത് പറഞ്ഞു.

അനിയത്തി പ്രാവില്‍ കുഞ്ചാക്കോ ബോബനും ശാലിനിയും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്ക് പിരിയാന്‍ പറ്റില്ലെന്ന് തിരിച്ചറിയുമ്പോള്‍ ശ്രീവിദ്യയോട് നിങ്ങള്‍ക്ക് വേണമെങ്കില്‍ എടുത്തോയെന്ന് മൂക്ക് ചീറ്റി കണ്ണ് തുടച്ച് പറയുമ്പോള്‍ ഇതാണ് ആര്‍ട്ടിസ്‌റ്റെന്ന് നമുക്ക് തോന്നുമെന്നും ഇന്നസെന്റ് പറയുന്നു.

കെ.പി.എ.സി ലൡതയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. നികത്താനാവാത്ത നഷ്ടമാണെന്നും ഇന്നസെന്റ് പ്രതികരിച്ചു.

ശൈഖ് അൻസാരി അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് സമ്മാനിച്ചു

ക്യാമറക്കണ്ണിലെ 'വായനോത്സവം'

'ചങ്ക് പറിച്ച് തരണം, സുമലത പറഞ്ഞാ തരും ' ; സുഷിൻ ശ്യാമിന്റെ ആലാപനത്തിൽ പ്രേമലോല, ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം

ബംഗാളിന് വലുത് ദീദിയോ മോദിയോ? |ലോക്സഭാ തെരെഞ്ഞെടുപ്പ് 2024

'ആനന്ദൻ ഒരാളെ ഇങ്ങനെ സ്നേഹിക്കുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നത്' ; ഗുരുവായൂരമ്പല നടയിൽ ട്രെയ്‌ലർ

SCROLL FOR NEXT