Kerala News

പിതാവ് അടിയുറച്ച കമ്യൂണിസ്റ്റായിരുന്നു; മരണം വരെ ആ രാഷ്ട്രീയമെന്ന് ഇന്നസെന്റ്

വ്യാജ പ്രചണങ്ങള്‍ക്കെതിരെ നടനും മുന്‍ എം.പിയുമായ ഇന്നസെന്റ്. ഇടതുപക്ഷക്കാരനായതില്‍ നൂറുവട്ടം പശ്ചാത്തപിക്കുന്നുവെന്നും സിനിമയില്‍ വന്നപ്പോള്‍ ഒരു ആവേശത്തിന് ഇടതുപക്ഷത്തെത്തിയതാണെന്നും ഇന്നസെന്റ് പറഞ്ഞതായി പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരിക്കുന്നത്.

പിതാവ് അടിയുറച്ച കമ്യൂണിസ്റ്റായിരുന്നുവെന്നും ആ രാഷ്ട്രീയത്തിന്റെ ചൂടറിഞ്ഞാണ് തന്‍ വളര്‍ന്നതും ജീവിച്ചതും. മരണം വരെ അതില്‍ മാറ്റമില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കി. തനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയും. മറ്റാരും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതില്ലെന്നും ഇന്നസെന്റ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എന്റെ പിതാവ് അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റായിരുന്നു.

ആ രാഷ്ട്രീയത്തിന്റെ ചൂടറിഞ്ഞാണ് ഞാന്‍ വളര്‍ന്നതും ജീവിച്ചതും.

മരണം വരെ അതില്‍ മാറ്റമില്ല.

എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഞാന്‍ തന്നെ പറഞ്ഞോളാം.

മറ്റാരും ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതില്ല.

എന്റെ പേരില്‍ ഇറക്കിയ മറ്റൊരു വ്യാജ പ്രസ്താവന കൂടി ഇന്ന് കാണുകയുണ്ടായി. അതുകൊണ്ട് മാത്രം പറഞ്ഞതാണ്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT