Kerala News

കളമശ്ശേരി സ്ഫോടനം നടത്തിയത് ഐഇഡി ഉപയോ​ഗിച്ച്; പ്രകോപനപരമായ പോസ്റ്റുകൾ പ്രചരിപ്പിക്കരുതെന്ന് ഡി.ജി.പി

എറണാകുളം കളമശ്ശേരി കൺവെൻഷൻസെന്ററിലുണ്ടായ സ്‌ഫോടനത്തിന് ഉപയോഗിച്ച ഉപകരണങ്ങൾ ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസുകൾ (IED) ആണെന്ന് സ്ഥിതീകരിച്ച് സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്. സംഭവത്തെക്കുറിച്ച് പ്രകോപനപരമായ പോസ്റ്റുകളോ മറ്റോ പ്രചരിപ്പിക്കരുതെന്നും അത്തരം പോസ്റ്റുകൾ പ്രചരിപ്പിച്ചാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി അറിയിച്ചിട്ടുണ്ട്. ഒപ്പം ജനങ്ങൾ ശാന്തരായി നില കൊള്ളണമെന്നും ക്രമസമാധാനം പാലിക്കണമെന്നും ഡി.ജി.പി അഭ്യര്‍ഥിച്ചു.

ഡി.ജി.പി പറഞ്ഞത്:

ഇന്ന് രാവിലെ ഏകദേശം 9.40 ക്ക് കളമശ്ശേരി സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിൽ സ്ഫോടനം നടന്നു. അപടത്തിൽ ഒരാൾ മരിച്ചിട്ടുണ്ട്. ‍ഞങ്ങൾക്ക് കിട്ടിയിരിക്കുന്ന ഇൻഫർമേഷൻ അനുസരിച്ച് 36 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. കൺവെൻഷൻ സെൻ്ററിൽ യഹോവക്കാരുടെ റീജിയണൽ കൺവെൻഷൻ നടക്കുകയായിരുന്നു. ഞങ്ങളുടെ മുതിർന്ന ഉദ്യോ​ഗസ്ഥരും സിറ്റി പോലീസ് കമ്മീഷണറും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. അവർ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണ്. അഡീഷണൽ ഡിജിപി വന്നുകൊണ്ടിരിക്കുകയാണ്, എത്രയും വേ​ഗം എത്തുന്നതായിരിക്കും. ‍ഞാനും സംഭവസ്ഥലത്തേക്ക് പോവുകയാണ്. സംഭവത്തിന്റെ എല്ലാ വശങ്ങളും ഞങ്ങൾ പരിശോധിക്കുന്നതായിരിക്കും. ഇതിന്റെ പിന്നിൽ ആരാണെന്ന് കണ്ടു പിടിക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും. അതേ സമയം എല്ലാവരും ശാന്തമായി നിലകൊള്ളണമെന്നും യാതൊരുവിധമായ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകളോ മറ്റോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യരുത് എന്നും ഞാൻ അപേക്ഷിക്കുകയാണ്. ആരെങ്കിലും അത്തരത്തിലുള്ള കാര്യങ്ങൾ ചെയ്താൽ അവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കും. പ്രാഥമിക നി​ഗമനത്തിൽ ഐഇഡി ഡിവെെസാണ് ഉപയോ​ഗിച്ചിരിക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഞങ്ങൾ അത് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ഈ സ്റ്റേജിൽ മറ്റൊന്നും പറയാൻ സാധിക്കില്ല അന്വേഷണത്തിന് ശേഷം മാത്രമേ മറ്റ് വിവരങ്ങൾ ഉറപ്പിച്ച് പറയാൻ സാധിക്കൂ. സംഭവം അന്വേഷിക്കാനായി ഒരു സ്പെഷ്യൽ ടീംമിനെ ഇന്ന് തന്നെ രൂപികരിക്കുന്നതായിരിക്കും.

കൊച്ചി കളമശ്ശേരിയിലെ സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിൽ യഹോവയുടെ സാക്ഷികളുടെ മേഖലാ സമ്മേളനം ആരംഭിച്ചതിന് പിന്നാെലയാണ് സ്ഫോടനം നടന്നത്. ആദ്യം ഒരു പൊട്ടിത്തെറിയുണ്ടായെന്നും പിന്നാലെ തുടർ സ്ഫോടനങ്ങളുമുണ്ടായെന്നും സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടയാൾ പറഞ്ഞു. മരിച്ചയാളെയും പരുക്കേറ്റവരെയും കളമശ്ശേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. സംഭവത്തെ ഗൗരവമായി കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

SCROLL FOR NEXT