Kerala News

ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റിട്ടതിന് സി.പി.എം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കാല് തല്ലിയൊടിച്ചെന്ന് പരാതി

ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ട ആളുടെ കാലും കൈയും സി.പി.എം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ തല്ലിയൊടിച്ചു. ഇടുക്കി കരിമണ്ണൂരിലാണ് സംഭവം. കരിമണ്ണൂര്‍ സ്വദേശി ജോസഫ് വെച്ചൂരിനെയാണ്(51) ഏരിയാ സെക്രട്ടറി പി.പി സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിച്ചതെന്ന് ജോസഫ് പറയുന്നു.

ഇരുമ്പ് പൈപ്പ് കൊണ്ട് കൈയും കാലും അടിച്ചൊടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോസഫിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സി.പി.എം പ്രവര്‍ത്തകരായ സോണി, അനന്തു എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT