Kerala News

ഹിജാബില്‍ ഗവര്‍ണറുടേത് ആര്‍.എസ്.എസിന്റെ ശൈലി; തരം താഴാന്‍ പാടില്ലെന്ന് കെ.മുരളീധരന്‍

ഹിജാബ് നിരോധനത്തെ പിന്തുണച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കെ.മുരളീധരന്‍ എം.പി. ആര്‍.എസ്.എസിന്റെ ശൈലിയിലാണ് ഗവര്‍ണര്‍ സംസാരിക്കുന്നത്. ഗവര്‍ണര്‍ സ്ഥാനത്തിരുന്ന് പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഹിജാബ് വിഷയത്തില്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരിക്കുന്നതെന്നും കെ.മുരളീധരന്‍ വിമര്‍ശിച്ചു.

സെക്കുലര്‍ ശൈലിയല്ല ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെത്. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള നിലപാടാണ് ആരിഫ് മുഹമ്മദ് ഖാന്റെത്. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ യു.ഡി.എഫ് ഗവര്‍ണര്‍ക്കെതിരെ സമരത്തിനിറങ്ങുമെന്നും കെ.മുരളീധരന്‍ പറഞ്ഞു.

സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുകയാണ് ഗവര്‍ണര്‍. ഈ രീതിയിലേക്ക് തരം താഴാന്‍ പാടില്ലെന്നും കെ.മുരളീധരന്‍ എം.പി പറഞ്ഞു.

മുസ്ലീം പെണ്‍കുട്ടികളെ മുഖ്യധാരയില്‍ നിന്നും മാറ്റി നിര്‍ത്താനുള്ള ഗൂഢാലോചനയാണ് ഹിജാബ് വിവാദത്തിന് പിന്നിലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു. സിഖുകാരുടെ വസ്ത്രവുമായി ഇതിനെ താരതമ്യം ചെയ്യരുതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് പ്രതികരിച്ചിരുന്നു. സൗന്ദര്യം മറച്ചുവെയ്ക്കാനുള്ളതല്ല. ദൈവത്തിന് നന്ദി പറയുകയാണ് വേണ്ടതെന്നും കഴിഞ്ഞ ദിവസം ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു. ഇസ്ലാമിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ മുസ്ലീം സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിരുന്നു

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT