Kerala News

കടകംപള്ളിയുടെ ഭാര്യയുടെ ഗുരുവായൂര്‍ ദര്‍ശനം കൊവിഡ് നിയന്ത്രണം ലംഘിച്ചെന്ന് ഹര്‍ജി ; റിപ്പോര്‍ട്ട് തേടി കോടതി

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ കൊവിഡ് നിയന്ത്രണം ലംഘിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയെന്നും കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി പൊലീസിനോട് റിപ്പോര്‍ട്ട് തേടി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് പ്രവേശന അനുമതി ഇല്ലാതിരുന്ന സമയത്ത് സുലേഖ സുരേന്ദ്രന്‍ നാലമ്പലത്തില്‍ പ്രവേശിച്ചെന്നാണ് ബിജെപി നേതാവ് നാഗേഷ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.

ഇവരോടൊപ്പം മരുമകളും ദേവസ്വം ഭാരവാഹികളും ഉണ്ടായിരുന്നതായി ഹര്‍ജിയില്‍ പറയുന്നു. നിയന്ത്രണങ്ങള്‍ക്കിടെ രണ്ടുതവണ മന്ത്രിയുടെ ഭാര്യയുള്‍പ്പെടെയുള്ളവര്‍ നാലമ്പലത്തില്‍ പ്രവേശിച്ച് ദര്‍ശനം നടത്തിയെന്നാണ് നാഗേഷിന്റെ വാദം. കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണിതെന്നും മന്ത്രിയുടെ ഭാര്യയ്‌ക്കെതിരെ കേസെടുക്കണമെന്നും ബിജെപി നേതാവ് ആവശ്യപ്പെടുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പൊലീസിന് പരാതി നല്‍കിയെങ്കിലും കേസ് എടുക്കാന്‍ തയ്യാറായില്ല. അതിനാലാണ് ഹൈക്കോടതി സമീപിച്ചതെന്നും നാഗേഷ് പറഞ്ഞു. ഇതോടെയാണ് സംഭവത്തില്‍ പൊലീസിനോട് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടത്. കേസ് പതിനാലാം തിയ്യതി വീണ്ടും പരിഗണിക്കും.

High court Sought Report from Police Regarding Alleged Guruvayur Visit of Minister Kadakampally Surendran's Wife, Violating Covid Protocols.

ജൂണിൽ അല്ല ടർബോ ജോസ് നേരത്തെ വരും, മമ്മൂട്ടി ചിത്രം മെയ് 23ന്

അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

SCROLL FOR NEXT