Kerala News

തിങ്കളാഴ്ച രാവിലെ ഫോണ്‍ ഹാജരാക്കണമെന്ന് ദിലീപിനോട് കോടതി

നടിയെ അക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ അപകടപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നിര്‍ണായക തെളിവെന്ന് കരുതുന്ന മൊബൈല്‍ ഫോണുകള്‍ തിങ്കളാഴ്ച ഹാജരാക്കണമെന്ന് ദിലീപിനോട് കോടതി. തിങ്കളാഴ്ച രാവിലെ 10.15ന് സീല്‍ ചെയ്ത കവറില്‍ ഹൈക്കോടതി രജിസ്റ്റാര്‍ക്ക് മുന്നില്‍ ഹാജരാക്കണമെന്ന് ജസ്റ്റിസ് ഗോപിനാഥ്.പി നിര്‍ദേശിച്ചു.

മൊബൈല്‍ ഫോണ്‍ സ്വന്തംനിലയില്‍ പരിശോധിക്കാന്‍ കഴിയില്ലെന്ന് ദിലീപിനോട് ഹൈക്കോടതി പറഞ്ഞിരുന്നു. സംസ്ഥാനത്തെ ഫോറന്‍സിക് ലാബ് കേരളാ പോലീസിന്റെ ഭാഗമാണെന്ന് ദിലീപ് കോടതിയില്‍ വാദിച്ചു. ഹൈദരാബാദിലെ സ്വകാര്യ ലാബിലേക്ക് ഫോണ്‍ പരിശോധനയ്ക്ക് അയച്ചുവെന്ന് ദിലീപ് കോടതിയെ അറിയിച്ചു. അന്വേഷണ സംഘത്തിന് ഫോണ്‍ കൈമാറാന്‍ വിശ്വാസമില്ലെന്നായിരുന്നു ദിലീപിന്റെ വാദം.ഫോണ്‍ ഇന്ന് തന്നെ കൈമാറുന്നതാണ് ഉചിതമെന്ന് കോടതി പറഞ്ഞു.

അന്വേഷണവുമായി മുന്നോട്ട് പോകണമെങ്കില്‍ ഫോണ്‍ ലഭിക്കണമെന്ന നിലപാട് ഇന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ അന്വേഷണ സംഘത്തിന് കൈമാറാനാകില്ലെന്നും സംസ്ഥാനത്തെ ഫോറന്‍സിക് ലാബ് കേരളാ പോലീസിന്റെ ഭാഗമാണെന്ന് രാമന്‍പിള്ള വാദിച്ചു. മറ്റ് പ്രതികള്‍ക്ക് ഇത്തരം ആനുകൂല്യങ്ങള്‍ ലഭിക്കാറില്ലെന്നും സമൂഹം എന്ത് കരുതുമെന്നും പ്രോസിക്യൂഷന്‍ കോടതിയോട് ചോദിച്ചു.

ദിലീപിന് വേണ്ടി രാമന്‍പിള്ളയാണ് ഹാജരായത്. മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്ന് ദിലീപ് കോടതിയില്‍ പറഞ്ഞു. പോകാന്‍ വേറെ ഇടമില്ലെന്നും കോടതി മാത്രമാണെന്നും ദിലീപ് പറഞ്ഞു.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT