Kerala News

ബിജെപിയെ സഹായിക്കാന്‍ ഇടപെടണമെന്ന് അനില്‍ നമ്പ്യാര്‍ ആവശ്യപ്പെട്ടു, ദുബായിലെ വഞ്ചനാ കേസ് തീര്‍ക്കാനും ഇടപെട്ടെന്ന് സ്വപ്‌നയുടെ മൊഴി

സ്വര്‍ണക്കടത്ത് കേസില്‍ ജനം ടിവി കോര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്കെതിരായ സ്വപ്ന സുരേഷിന്റെ മൊഴി. ബിജെപിയെ സഹായിക്കാന്‍ ഇടപെടണമെന്ന് അനില്‍ നമ്പ്യാര്‍ ആവശ്യപ്പെട്ടതായി സ്വപ്ന മൊഴി നല്‍കി. അനില്‍ നമ്പ്യാര്‍ക്കെതിരെ ദുബായിലുള്ള വഞ്ചനാ കേസ് തീര്‍ക്കാനും താന്‍ ഇടപെട്ടെന്നും സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴി നല്‍കി. വഞ്ചനാ കേസ് കോണ്‍സുലേറ്റ് ജനറലിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത് താനാണെന്നും കേസ് കോണ്‍സുലേറ്റ് ജനറല്‍ ഒത്തുതീര്‍പ്പാക്കിയെന്നും സ്വപ്‌നയുടെ മൊഴിയിലുണ്ട്.

ജനം ടിവി കോ ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരുമായി അടുത്ത സൗഹൃദമുണ്ടെന്നും സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷ് മൊഴി നല്‍കിയിട്ടുണ്ട്. അനില്‍ നമ്പ്യാര്‍ക്ക് ഗള്‍ഫില്‍ പോകാനുള്ള തടസം നീക്കി നല്‍കിയത് സ്വപ്നയാണ്. അനില്‍ നമ്പ്യാരുടെ പേരില്‍ യു.എ.ഇയില്‍ വഞ്ചനാകേസ് നിലവിലുണ്ടായിരുന്നു. ഇതിനിടെയാണ് അറ്റ്ലസ് രാമചന്ദ്രന്റ അഭിമുഖത്തിനായി ദുബായ് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. ദുബായ് സന്ദര്‍ശിച്ചാല്‍ അറസ്റ്റ് ഉണ്ടാകുമോ എന്ന് ഭയന്ന അനില്‍ നമ്പ്യാര്‍ യാത്രാനുമതി ലഭിക്കാന്‍ സരിത്തിനെ സമീപിച്ചു. സരിത്ത് തന്നെ വിളിക്കാന്‍ നിര്‍ദേശിച്ചു. അതനുസരിച്ച് അനില്‍ നമ്പ്യാര്‍ തന്നെ വിളിച്ചു. കോണ്‍സലേറ്റ് ജനറല്‍ വഴി യാത്രാനുമതി നല്‍കിയെന്നാണ് മൊഴി. പിന്നീടാണ് സൗഹൃദത്തിലായതെന്നും സ്വപ്ന.

കസ്റ്റംസ് പിടിച്ചെടുത്ത സ്വര്‍ണ്ണം അടങ്ങിയ ബാഗേജ് ഡിപ്ലോമാറ്റിക് ബാഗേജ് അല്ലെന്നും വ്യക്തിപരമായ ബാഗേജ് ആണെന്നും കോണ്‍സുല്‍ ജനറലിനെക്കൊണ്ട് പ്രസ്താവന ഇറക്കാന്‍ അനില്‍ നമ്പ്യാര്‍ ആവശ്യപ്പെട്ടെന്നും സ്വപ്‌ന. സ്വര്‍ണ്ണക്കടത്ത് കേസില്‍ നിര്‍ണായകമാണ് അനില്‍ നമ്പ്യാരിനെതിരെയുള്ള സ്വപ്‌നയുടെ മൊഴി. അഞ്ചര മണിക്കൂറാണ് കൊച്ചിയില്‍ കസ്റ്റംസ് അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തത്. ജൂലൈ അഞ്ചിനാണ് തിരുവനന്തപുരത്ത് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കസ്റ്റംസ് പിടികൂടുന്നത്. ഇതേ ദിവസം ഇരുവരും സംസാരിച്ചതിനും തെളിവുണ്ട്.

ജനം ടിവി ആര്‍എസ്എസിന്റെ ചാനല്‍ അല്ലെന്ന് സംഘപരിവാര്‍ കേരളാ നേതൃത്വവും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ഇതിനിടെ വ്യക്തമാക്കിയിട്ടുമുണ്ട്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT