Kerala News

ദിലീപിനെ ചോദ്യം ചെയ്യുന്നു, കളമശേരി ക്രൈം ബ്രാഞ്ച് ഓഫീസില്‍

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്യുന്നു. കളമശേരി ക്രൈം ബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യല്‍. ആലുവയിലെ പത്മസരോവരം എന്ന വീട്ടില്‍ നിന്ന് ദിലീപ് ഒമ്പത് മണിക്ക് മുമ്പായി ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയിരുന്നു. ദിലീപിനെ ഒറ്റക്കിരുത്തിയാണ് ചോദ്യം ചെയ്യുന്നത്.

ദിലീപ് സഹോദരന്‍ അനൂപ് പദ്മനാഭന്‍, സഹോദരി ഭര്‍ത്താവ് ടി.എന്‍ സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെ ചോദ്യം ചെയ്യാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ ഒമ്പത് മണി മുതല്‍ രാത്രി എട്ട് വരെ ചോദ്യം ചെയ്യലിനാണ് ക്രൈം ബ്രാഞ്ചിന് അനുമതി ലഭിച്ചിരുന്നത്.

ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് ഡിജിറ്റല്‍ തെളിവുകളും വീഡിയോ തെളിവുകളും ഉണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നിര്‍ണായക തെളിവുകള്‍ മുദ്ര വച്ച കവറില്‍ വ്യാഴാഴ്ച സമര്‍പ്പിക്കാമെന്നും പ്രൊസിക്യൂഷന്‍ അറിയിച്ചിരുന്നു.

അന്വേഷണം തടസപ്പെടുത്തുന്ന രീതിയില്‍ ഇടപെടരുതെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി ദിലീപിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ 22 സാക്ഷികളില്‍ 20 പേര്‍ കൂറ് മാറിയത് സ്വാധീനിച്ചതിനെ തുടര്‍ന്നാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദത്തിനിടെ അറിയിച്ചിരുന്നു.

ഒരു കലക്ക് കലക്കാൻ ജസ്റ്റിൻ ചേട്ടൻ വരുന്നു; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്‌' അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

ലാൽ സാറിനൊപ്പം ചെയ്യുന്നത് കോമഡി- ആക്ഷൻ ത്രില്ലർ: അനൂപ് സത്യൻ അഭിമുഖം

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി; 'ലോ ആന്‍ഡ് ഓര്‍ഡറി'ലെ ഗാനമെത്തി

50 സ്ക്രീനുകൾ, കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ്

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

SCROLL FOR NEXT