Kerala News

കൊവിഡ് പ്രതിരോധം ആറ് മണിക്കുള്ള തള്ളലായി ചുരുങ്ങി, മുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്ന് ചെന്നിത്തല

കൊവിഡ് പ്രതിരോധം ആറ് മണിക്കുള്ള തള്ളല്‍ മാത്രമെന്ന നിലയിലായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പ്രിംഗ്‌ളര്‍ മുതല്‍ പാവങ്ങള്‍ക്ക് വീടുവച്ച് നല്‍കുന്ന ലൈഫ് പദ്ധതിയില്‍ വരെ അഴിമതിയാണെന്നും രമേശ് ചെന്നതിത്ത വാര്‍ത്താ സമ്മേളനത്തില്‍. മാധ്യമങ്ങളെ മുഖ്യമന്ത്രി നിരന്തരം അധിക്ഷേപിക്കുന്നു. പുകഴ്ത്തുമ്പോള്‍ ചുവന്ന പരവതാനിയും വിമര്‍ശിക്കുമ്പോള്‍ പുലഭ്യം പറയുകയും ചെയ്യുന്ന നിലപാട് ശരിയല്ല. മുഖ്യമന്ത്രിക്ക് സമനില തെറ്റിയ അവസ്ഥയാണെന്നും രമേശ് ചെന്നിത്തല.

മാധ്യമപ്രവര്‍ത്തകരെ സൈബര്‍ ഗുണ്ടകളെ കൊണ്ട് ആക്രമിപ്പിക്കുകയാണ്. ഞാനും സൈബര്‍ ഗുണ്ടകളുടെ ആക്രമത്തിന് വിധേയമായിട്ടുള്ളയാളാണ്. മുഖ്യമന്ത്രിയുടെ മറുപടികളാണ് സൈബര്‍ ഗുണ്ടകള്‍ക്കുള്ള പ്രചോദനം. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ലൈഫ് മിഷന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പിട്ട മുഴുവന്‍ കരാറുകളുടെയും വിവരങ്ങള്‍ പുറത്ത് വിടണമെന്ന് രമേശ് ചെന്നിത്തല. റെഡ്ക്രസന്റ്, യുണിറ്റാക് എന്നിവരുമായുള്ള കാരാര്‍ വിവരങ്ങളും പുറത്ത് വിടണം. മുഖ്യമന്ത്രിക്കയച്ച കത്തിലാണ് ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെട്ടത്.

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പിനെ കുറിച്ച് മാധ്യമങ്ങള്‍ പറയരുതെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ബുദ്ധിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT