Kerala News

ആര്‍.എസ്.എസ് കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് വിജയരാഘവന്‍

സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഗുഢനീക്കമാണ് ആര്‍.എസ്.എസ് നടത്തുന്നതെന്ന് സി.പി.എം നേതാവ് എ.വിജയരാഘവന്‍. നാട്ടില്‍ കലാപം ഉണ്ടാക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നു. സി.പി.എം പ്രവര്‍ത്തകനെ ആസൂത്രിതമായാണ് കൊലപ്പെടുത്തിയത്. ആര്‍.എസ്.എസ് ക്രൂരതയുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഹരിദാസിന്റെ കൊലപാതകമാണെന്നും എ.വിജയരാഘവന്‍ പറഞ്ഞു.

ഇന്ന് പുലര്‍ച്ചെയാണ് കൊരമ്പയില്‍ താഴെ കുനിയില്‍ ഹരിദാസന്‍ കൊല്ലപ്പെട്ടത്. മത്സ്യത്തൊഴിലാളിയായ ഹരിദാസന്‍ പുലര്‍ച്ചെ ജോലി കഴിഞ്ഞ് വരുമ്പോഴായിരുന്നു വെട്ടിക്കൊന്നത്. ഹരിദാസിന്റെ വീടിന് മുന്നില്‍ കാത്തിരുന്ന സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. കാല്‍ അറുത്തുമാറ്റിയ നിലയിലാണ്.

ഹരിദാസ് കൊല്ലപ്പെട്ടതിന് പിന്നാലെ തലശ്ശേരി നഗരസഭയിലെ ബി.ജെ.പി കൗണ്‍സിലര്‍ ലിജേഷിന്റെ പ്രകോപനപമായി പ്രസംഗം പുറത്ത് വന്നു.ക്ഷേത്രത്തില്‍ വെച്ച് സി.പി.എമ്മുമാര്‍ ബി.ജെ.പി പ്രവര്‍ത്തകരെ ആക്രമിച്ചുവെന്നും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഇതിനെ വൈകാരികമായിട്ടാണ് എടുത്തിട്ടുള്ളതെന്നും ബി.ജെ.പി നേതാവ് പ്രസംഗിക്കുന്നു. പ്രവര്‍ത്തകരുടെ മേല്‍ കൈവെച്ചാല്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന ബോധ്യമുണ്ട്. ഏത് രീതിയിലാണ് കൈകാര്യം ചെയ്തതെന്ന് കഴിഞ്ഞ കാലഘട്ടങ്ങളിലുള്ള ചരിത്രം പരിശോധിച്ചാല്‍ സി.പി.എമ്മിന്റെ നേതാക്കള്‍ക്ക് മനസിലാകുമെന്നും ബി.ജെ.പി നേതാവ് പ്രസംഗിച്ചു.

തലശ്ശേരിയിലും ന്യൂമാഹിയിലും ഹര്‍ത്താലാണ്. പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാണെന്ന് പോലീസ് അറിയിച്ചു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT