Kerala News

സംസ്ഥാനത്ത് മൂന്നാം തരംഗത്തില്‍ 94 ശതമാനവും ഒമിക്രോണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗത്തില്‍ പടരുന്നത് ഒമിക്രോണാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 94 ശതമാനം കേസുകളും ഒമിക്രോണും ആറ് ശതമാനം ഡെല്‍റ്റ വകഭേദവുമാണ്. കോവിഡ് കേസുകള്‍ കൂടാന്‍ സാധ്യതയുണ്ട്. വരുന്ന മൂന്നാഴ്ച നിര്‍ണായകമാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

യാത്ര ചെയ്ത് വരുന്നവരില്‍ 80 ശതമാനവും ഒമിക്രോണും 20 ശതമാനം ഡെല്‍റ്റ വകഭേദവുമാണ്. പരിശോധനകളില്‍ ഇക്കാര്യം വ്യക്തമായെന്നും വീണാ ജോര്‍ജ് പറഞ്ഞു. ചികിത്സ നിഷേധിക്കുന്ന ആശുപത്രികള്‍ക്കെതിരെ നടപടിയുണ്ടാകും.

ഒമിക്രോണാണെങ്കിലും നിസാരമായി കാണരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു. ഐ.സിയു ഉപയോഗത്തില്‍ രണ്ട് ശതമാനം കുറവ് വന്നിട്ടുണ്ട്. വെന്റിലേറ്ററിന്റെ ഉപയോഗത്തിലും കുറവുണ്ട്. കോവിഡ് രോഗികളില്‍ മൂന്നര ശതമാനം മാത്രമാണ് ആശുപത്രികളില്‍ ചികിത്സ തേടുന്നത്. മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് കോവിഡ് വാര്‍ തുറന്നിട്ടുണ്ടെന്നും വീണാ ജോര്‍ജ് അറിയിച്ചു.

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

SCROLL FOR NEXT