Kerala News

കോൺഗ്രസ്സ് സ്ഥാനാർഥി പട്ടിക; നേമത്ത് കെ മുരളീധരൻ; നടൻ ധർമജൻ ബാലുശേരിയിൽ; ആറ് മണ്ഡലങ്ങളിലെ പ്രഖ്യാപനം പിന്നീട്

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ദില്ലിയിൽ വാർത്താ സമ്മേളനത്തിലാണ് പട്ടിക പുറത്ത് വിട്ടത് .  കേരളത്തിലെ ജനം ഭരണമാറ്റം ആഗ്രഹിക്കുന്നു. സിപിഎമ്മിനെയും ബിജെപിയെയും പ്രതിരോധിക്കാൻ കരുത്തുള്ളവരാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ. ജനമാണ് യഥാർത്ഥ യജമാനന്മാർ. സാധാരണക്കാരുടെ ജീവിത പ്രയാസം ദുരീകരിക്കുന്ന സുസ്ഥിരമായ ഭരണം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഐശ്വര്യ സമ്പൂർണമായ കേരളം കെട്ടിപ്പടുക്കാനുള്ള ദൗത്യമാണ് ഏറ്റെടുക്കുന്നതെന്നും സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചുക്കൊണ്ട് മുല്ലപ്പള്ളി പറഞ്ഞു.

25 വയസ് മുതൽ 50 വയസ് വരെയുള്ള 46 പേരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. 51 മുതൽ 60 വയസ് വരെ 22 പേർ, 60 മുതൽ 70 വരെയുള്ള 15 പേരും 70 ന് മുകളിൽ പ്രായമുള്ള മൂന്ന് പേരും പട്ടികയിലുണ്ട്. ഈ പട്ടികയിൽ 55 ശതമാനത്തിലേറെ പുതുമുഖങ്ങളാണ്. 92 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും. 86 സീറ്റുകളിലെ സ്ഥാനാർത്തികളെ ഇപ്പോൾ പ്രഖ്യാപിക്കും. അവശേഷിക്കുന്ന ആറ് മണ്ഡലങ്ങളിൽ പിന്നീട് പ്രഖ്യാപിക്കും

സ്ഥാനാർത്ഥികൾ ഇവർ

ഉദുമ– പെരിയ ബാലകൃഷ്ണൻ

കാഞ്ഞങ്ങാട്– പി.വി.സുരേഷ്

പയ്യന്നൂർ– എം.പ്രദീപ് കുമാർ

കല്യാശേരി– ബ്രജേഷ് കുമാർ

തളിപ്പറമ്പ്– അബ്ദുൽ റഷീദ് പി.വി

ഇരിക്കൂർ– സജീവ് ജോസഫ്

കണ്ണൂർ– സതീശൻ പാച്ചേനി

തലശ്ശേരി– എം.പി.അരവിന്ദാക്ഷൻ

പേരാവൂർ– സണ്ണി ജോസഫ്

മാനന്തവാടി– പി.കെ.ജയലക്ഷ്മി

സുൽത്താൻ ബത്തേരി– ഐ.സി.ബാലകൃഷ്ണൻ

നാദാപുരം– കെ.പ്രവീൺ കുമാർ

കൊയിലാണ്ടി– എം.സുബ്രഹ്മണ്യം

ബാലുശേരി– ധർമജൻ.വി.കെ

പാലക്കാട്– ഷാഫി പറമ്പിൽ

മലമ്പുഴ– എസ്.കെ.അനന്തകൃഷ്ണൻ

തരൂർ– കെ.എ.ഷീബ

ചിറ്റൂർ– സുമേഷ് അച്യുതൻ

നേമം കെ.മുരളീധരന്‍

തിരുവനന്തപുരം വി.എസ്.ശിവകുമാര്‍

കാട്ടാക്കട മലയിന്‍കീഴ് വേണുഗോപാല്‍

അരുവിക്കര കെ.എസ്.ശബരിനാഥന്‍

നെയ്യാറ്റിന്‍കര ആര്‍.ശെല്‍വരാജ്‌ കോവ...

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT