Kerala News

വാസയോഗ്യമല്ലാത്ത വീടും ആദിവാസി ഭൂമിയില്‍ പാട്ടകൃഷിയും, എച്ച്.ആര്‍.ഡി.എസിനെതിരെ കേസ്

എച്ച്.ആര്‍.ഡി.എസിനെതിരെ കേസ്. സംസ്ഥാന പട്ടികജാതി-പട്ടിക വര്‍ഗ കമ്മീഷനാണ് കേസെടുത്തിരിക്കുന്നത്. ആദിവാസികള്‍ക്ക് വാസയോഗ്യമല്ലാത്ത വീട് നല്‍കി, അനധികൃതമായി പാട്ട കൃഷി ചെയ്യാന്‍ ഭൂമി ഏറ്റെടുത്തു എന്നീ പരാതികളിലാണ് കേസെടുത്തിരിക്കുന്നത്. ജില്ലാ കളക്ടര്‍, എസ്.പി എന്നിവരോട് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എച്ച്.ആര്‍.ഡി.എസിന്റെ നിയമലംഘനങ്ങളും ആദിവാസി മേഖല കേന്ദ്രീകരിച്ചുള്ള ദുരൂഹമായ ഇടപെടലുകളും ദ ക്യു റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അട്ടപ്പാടിയിലെ ആദിവാസി ഭൂമിയില്‍ നിയമവിരുദ്ധമായി പാട്ടക്കരാര്‍ ഉണ്ടാക്കുകയും അനധികൃത വീട് നിര്‍മ്മാണം നടത്തുകയും ചെയ്യുന്ന എന്‍.ജി.ഒയെക്കുറിച്ചുള്ള വാര്‍ത്ത ദ ക്യു 2019 ജൂണ്‍ 22നാണ് പ്രസിദ്ധീകരിച്ചത്. ഹൈറേഞ്ച് റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റി 5000 ഏക്കറിലാണ് പാട്ടകൃഷി നടത്താന്‍ ലക്ഷ്യമിട്ടത്. അഞ്ച് വര്‍ഷത്തേക്കുള്ള കരാറെന്ന് ആദിവാസികളെ വിശ്വസിപ്പിച്ച് 35 കൊല്ലത്തേക്കുള്ള കരാറിലാണ് കുരുക്കുന്നതെന്ന ഐ.ടി.ഡി.പി പാലക്കാട് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ആയിരം വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചായിരുന്നു എച്ച്.ആര്‍.ഡി.എസ് അട്ടപ്പാടിയിലെത്തുന്നത്.പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറുടെ അനുമതി വാങ്ങാതെയായിരുന്നു ആദിവാസി ഭൂമിയില്‍ എച്ച്.ആര്‍.ഡി.എസ് വീടുകള്‍ നിര്‍മ്മിച്ചത്. ആദിവാസി ഭൂമിയില്‍ ഏതുതരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും സബ് കളക്ടറുടെ അനുമതി വാങ്ങണം. അതും പാലിച്ചിരുന്നില്ല. വീടുകള്‍ കെട്ടുറപ്പില്ലാത്തതാണെന്നും പരാതി ഉയര്‍ന്നു. ഫൈബര്‍ ഷീറ്റുകളായിരുന്നു വീടുകള്‍ നിര്‍മ്മിച്ചത്. ആനയുടെ ആക്രമണമുള്ള പ്രദേശങ്ങളില്‍ ഇത്തരം വീടുകള്‍ സുരക്ഷിതമല്ലെന്നായിരുന്നു ഐ.ടി.ഡി.പി ഓഫീസര്‍ ദ ക്യുവിനോട് പ്രതികരിച്ചത്.

സദ്ഗൃഹ പദ്ധതിക്കായി കോര്‍പ്പറേറ്റ് കമ്പനികളുടെ സി.എസ്.ആര്‍ ഫണ്ടും വിദേശസഹായവും വിനിയോഗിച്ചിട്ടുണ്ടെന്നാണ് എച്ച്.ആര്‍.ഡി.എസ് പറയുന്നത്. മോദി നല്‍കുന്ന വീടുകളാണെന്നായിരുന്നു എച്ച്.ആര്‍.ഡി.എസ് ആദിവാസികള്‍ക്കിടയില്‍ പ്രചരിപ്പിച്ചിരുന്നത്. പ്രാദേശിക ബി.ജെ.പി നേതൃത്വമാണ് വീട് നല്‍കേണ്ടവരുടെ പട്ടിക തയ്യാറാക്കിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു. 500 ഓളം വീടുകള്‍ നിര്‍മ്മിച്ചതായും അവകാശപ്പെടുന്നു. ഞങ്ങള്‍ കണ്ട പല വീടുകളിലും ആള്‍താമസമുണ്ടായിരുന്നില്ല. കാടിനോട് ചേര്‍ന്നുള്ള വീടുകളായിരുന്നു ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT