Kerala News

സ്ഥാനാർഥിത്വം അറിഞ്ഞില്ല; മാനന്തവാടിയില്‍ ബിജെപി സ്ഥാനാര്‍ഥി പിന്‍മാറി

മാനന്തവാടിയില്‍ ബിജെപി സ്ഥാനാര്‍ഥി പിന്‍മാറി. പട്ടികവര്‍ഗ സംവരണമണ്ഡലമായ മാനന്തവാടിയില്‍ ബിജെപി പട്ടികയില്‍ ഉള്‍പെടുത്തിയ സി. മണികണ്ഠന്‍ ആണ് സ്ഥാനാർഥിത്വത്തിൽ നിന്നും പിന്മാറിയത്.തന്നെ അറിയിക്കാതെ സ്ഥാനാര്‍ഥിയാക്കിയെന്ന ഗുരുതര ആരോപണമാണ് പിന്മാറ്റത്തിന് പിന്നിൽ. പണിയ വിഭാഗത്തിലെ ആദ്യ എംബിഎക്കാരനാണ് മാനന്തവാടി തോണിച്ചാല്‍ സ്വദേശിയായ സി. മണികണ്ഠന്‍. മണികണ്ഠന്റെ ഫെയ്സ്ബുക് പ്രൊഫൈല്‍ നെയിം ആയ മണിക്കുട്ടന്‍ എന്ന പേരാണ് ബിജെപി പട്ടികയില്‍ ഉണ്ടായിരുന്നത്.

പട്ടിക വന്നപ്പോള്‍ ഔദ്യോഗികപേര് അല്ലാതിരുന്നതിനാല്‍ മറ്റാരോ ആണു സ്ഥാനാർഥിയെന്നായിരുന്നു മണികണ്ഠൻ കരുതിയത്. എന്നാൽ ബിജെപി ജില്ലാ കമ്മറ്റിയിൽ നിന്നും അറിയിപ്പ് വന്നതോടെ മണികണ്ഠൻ പ്രതിസന്ധിയിലായി . പട്ടിക വന്നത് മുതല്‍ പിന്മാറാന്‍ മണികണ്ഠനുമേല്‍  സുഹൃത്തുക്കള്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടായിരുന്നു.

ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയടക്കമുള്ള നേതാക്കളെ പരിഗണിച്ചിരുന്ന സീറ്റില്‍ അപ്രതീക്ഷിതമായായിരുന്നു ബിജെപി പ്രവര്‍ത്തകന്‍ പോലുമല്ലാത്ത മണികണ്ഠന്റെ രംഗപ്രവേശം. അംബേദ്കറൈറ്റായാണ് ഈ യുവാവ് സമൂഹമാധ്യമങ്ങളില്‍ അറിയപ്പെടുന്നത്. ഇങ്ങനെയൊരാള്‍ ബിജെപിക്കു വേണ്ടി സ്ഥാനാര്‍ഥിയായതില്‍ സോഷ്യൽ മീഡിയയിൽ പ്രവർത്തകരുടെ പ്രതിഷേധമുണ്ടായിരുന്നു.

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

SCROLL FOR NEXT