Kerala News

ബിജെപി സ്ഥാനാർത്ഥി പട്ടിക; മഞ്ചേശ്വരത്തും കോന്നിയിലും സുരേന്ദ്രൻ, നേമത്ത് കുമ്മനം, ഇ.ശ്രീധരൻ പാലക്കാട്ട്, സുരേഷ് ഗോപി തൃശൂർ

നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ബിജെപി സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചു. 115 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും. കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്തും പത്തനംതിട്ടയിലെ കോന്നിയിലുമാണ് സുരേന്ദ്രൻ ജനവിധി തേടുന്നത്. മെട്രോമാൻ ഇ.ശ്രീധരൻ പാലക്കാടും കുമ്മനം രാജേശേഖരൻ നേമത്തും മത്സരിക്കും.സുരേഷ് ഗോപി തൃശൂർ, പി.കെ.കൃഷ്ണദാസ് കാട്ടാക്കട, സി.കെ.പത്മനാഭൻ ധർമടം, നടൻ‍ കൃഷ്ണകുമാർ തിരുവനന്തപുരം, ജേക്കബ് തോമസ് ഇരിങ്ങാലക്കുട, അൽഫോൻസ് കണ്ണന്താനം കാഞ്ഞിരപ്പള്ളി, അബ്‌ദുൽ സലാം തിരൂർ, മണിക്കുട്ടൻ മാനന്തവാടി എന്നിങ്ങനെയാണ് സ്ഥാനാർഥിപ്പട്ടിക.

മുൻ കോഴിക്കോട് സർവകലാശാല വിസി അബ്ദുൾ സലാം തിരൂരിൽ മത്സരിക്കും. മാനന്തവാടിയിൽ മണിക്കുട്ടനാവും സ്ഥാനാര്ർത്ഥി. നടൻ കൃഷ്ണകുമാർ തിരുവനന്തപുരം സെൻട്രലിലും ജേക്കബ് തോമസ്  ഇരിങ്ങാലക്കുടയിലും. കോഴിക്കോട് നോർത്തിൽ മുതിർന്ന നേതാവ് എം.ടി.രമേശാവും മത്സരിക്കുക.

ദില്ലിയിൽ നടന്ന വാർത്താസമ്മേളനത്തിൽ മുതിർന്ന നേതാവ് അരുൺ സിം​ഗാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സംസ്ഥാനങ്ങളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കേരളത്തിൽ 115 സീറ്റുകളിലാണ് ബിജെപി ഇക്കുറി മത്സരിക്കുന്നത്. അവശേഷിക്കുന്ന 25 സീറ്റുകൾ ഘടകക്ഷികൾക്ക് വിട്ടു കൊടുക്കും.mano

ശൈഖ് അൻസാരി അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് സമ്മാനിച്ചു

ക്യാമറക്കണ്ണിലെ 'വായനോത്സവം'

'ചങ്ക് പറിച്ച് തരണം, സുമലത പറഞ്ഞാ തരും ' ; സുഷിൻ ശ്യാമിന്റെ ആലാപനത്തിൽ പ്രേമലോല, ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം

ബംഗാളിന് വലുത് ദീദിയോ മോദിയോ? |ലോക്സഭാ തെരെഞ്ഞെടുപ്പ് 2024

'ആനന്ദൻ ഒരാളെ ഇങ്ങനെ സ്നേഹിക്കുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നത്' ; ഗുരുവായൂരമ്പല നടയിൽ ട്രെയ്‌ലർ

SCROLL FOR NEXT