Kerala News

ലൗ ജിഹാദ്​ ​ഭാവനാ സൃഷ്ടി; ഫാസിസ്റ്റ് ​ അജണ്ടകളോട് ഇടതുപക്ഷവും വിട്ടുവീഴ്ച ചെയ്യുന്നു; ഡോ. ഗീവർഗീസ്​ മാർ കുറിലോസ്​

ലൗ ജിഹാദ്​ ​ഭാവനാ സൃഷ്ടിയാണെന്ന് നിരണം ഭദ്രസനാധിപൻ ഡോ. ഗീവർഗീസ്​ മാർ കുറിലോസ്​. ലൗ ജിഹാദ്​ പരിശോധിക്കണമെന്ന​ ജോസ്​ കെ. മാണിയുടെ ​പ്രസ്​താവനയെക്കുറിച്ച് മീഡിയാവണിനോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ക്രൈസ്​തവ വിഭാഗങ്ങൾക്ക്​ സംഘപരിവാറുമായി ചേർന്ന് പോകാനാകില്ല. ഇത്തരം പദ്ധതികളിൽ ന്യൂനപക്ഷങ്ങൾ വീഴരുതെന്ന്​ അദ്ദേഹം പറഞ്ഞു.ന്യൂനപക്ഷങ്ങൾ ഒരുമിച്ച്​ നിൽക്കേണ്ട കാലമാണിത്​. ഫാസിസത്തിനെതിരെ ഇരകൾ ഒരുമിച്ചു നിൽക്കുകയാണ്​ വേണ്ടത്​. ഇരകളെ ഭിന്നിപ്പിക്കുക എന്നത്​ ഫാസിസ്റ്റ് ​ അജണ്ടയാണ്​. ഇടതുപക്ഷം പോലും ഇത്തരം നീക്കങ്ങളോട്​ സമരസപ്പെടുകയും വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുന്നുവെന്നത്​ ഖേദകരമാണ്.

മുഖ്യധാരാ പാർട്ടികളിൽ ഇടതുപക്ഷ സ്വഭാവമുള്ളവർ ഇനി അവശേഷിക്കു​ന്നുണ്ടോ എന്ന്​ സംശയമാണ്​. കോൺ​ഗ്രസിന്‍റെ നയങ്ങൾ നടപ്പാക്കുകയാണ്​ സി.പി.എം അടക്കമുള്ളവർ ചെയ്യുന്നത്​. ഇത്​ കോൺഗ്രസ്​ നേരിടുന്ന സ്വത്വ പ്രതിസന്ധിയാണ്​. കോർപറേറ്റ്​ യുക്​തി കാര്യക്ഷമമായി നടപ്പാക്കുകയാണ്​ എൽ.ഡി.എഫ്​ ചെയ്യുന്നത് . സാധ്യത വിദൂരമാണെങ്കിലും പുതിയ ഒരു ഇടതുപക്ഷം ഉദയം ചെയ്യണ്ടതുണ്ട്.

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

പകുതിയിലേറെ ഗ്രാമപഞ്ചായത്തുകള്‍, നാല് കോര്‍പറേഷനുകള്‍, വന്‍ തിരിച്ചുവരവ് നടത്തി യുഡിഎഫ്; തിരുവനന്തപുരം പിടിച്ച് എന്‍ഡിഎ

SCROLL FOR NEXT