Kerala News

ഗവര്‍ണമാരുടെ നിയമന രീതി മാറ്റമെന്ന ബില്‍ രാജ്യസഭയില്‍; അവതരിപ്പിച്ചത് വി.ശിവദാസന്‍ എം.പി

ഗവര്‍ണര്‍ നിയമനരീതിയില്‍ മാറ്റം വേണമെന്ന ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ച് സി.പി.എം. വി.ശിവദാസന്‍ എം.പിയാണ് സഭയില്‍ സ്വകാര്യ ബില്ല് അവതരിപ്പിച്ചത്. ഗവര്‍ണര്‍മാരുടെ നിയമനങ്ങളിലും നീക്കം ചെയ്യലിലും ഭരണഘടനാ ഭേദഗതി വേണമെന്നാണ് സി.പി.എം ആവശ്യപ്പെടുന്നത്.

ജനപ്രതിനിധികളുടെ വോട്ട് അനുസരിച്ചായിരിക്കണം ഗവര്‍ണര്‍മാരുടെ നിയമനം എന്നാണ് ബില്ല് മുന്നോട്ട് വെക്കുന്നത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടെങ്കില്‍ ഗവര്‍ണറെ പിന്‍വലിക്കണമെന്ന് ബില്ല് നിര്‍ദേശിക്കുന്നു. ഗവര്‍ണര്‍മാരെ നീക്കം ചെയ്യാന്‍ നിയമസഭകള്‍ക്ക് കഴിയണം. ഗവര്‍ണരുടെ പ്രവര്‍ത്തനം സംസ്ഥാന താല്‍പര്യത്തിന് എതിരാണെങ്കില്‍ പിന്‍വലിക്കാന്‍ അധികാരം നല്‍കണം.

കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മില്‍ നിരന്തരം ഏറ്റുമുട്ടുന്ന സാഹചര്യത്തിലാണ് സി.പി.എമ്മിന്റെ ബില്ല് രാഷ്ട്രീയ ശ്രദ്ധ നേടുന്നത്. ബി.ജെ.പിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് ഗവര്‍ണര്‍ ഇടപെടുന്നതെന്നാണ് സി.പി.എമ്മിന്റെ ആരോപണം.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT