Kerala News

'വാരിയംകുന്നന്‍' ലോകത്തെ ആദ്യത്തെ താലിബാന്‍ നേതാവ്, സിപിഎം നിലപാട് വിഡ്ഡിത്തമെന്ന് അബ്ദുള്ളക്കുട്ടി

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലിബാന്‍ നേതാവെന്ന് അധിക്ഷേപിച്ച് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി. മലബാര്‍ കലാപത്തിന്റെ പേരില്‍ കേരളത്തില്‍ ക്രൂരമായ വംശഹത്യയാണ് നടന്നതെന്നും അബ്ദുള്ളക്കുട്ടി. കണ്ണൂരില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച പരിപാടിയിലാണ് പരാമര്‍ശം.

വാരിയംകുന്നനെ മഹത്വവല്‍ക്കരിക്കുന്ന സിപിഐഎം നിലപാട് ചരിത്രപരമായ വിഡ്ഡിത്തമാണെന്നും അബ്ദുള്ളക്കുട്ടി. വാരിയംകുന്നന്‍ എന്ന പേരില്‍ ആഷിക് അബു പ്രഖ്യാപിച്ച ജീവചരിത്ര സിനിമക്കെതിരെ ബിജെപി നേരത്തെ രംഗത്ത് വന്നിരുന്നു. സിനിമയില്‍ വാരിയംകുന്നനായി അഭിനയിക്കുന്ന പൃഥ്വിരാജിനെതിരെയും ബിജെപി നേതാക്കള്‍ വ്യക്തിഹത്യയും രൂക്ഷമായ വിമര്‍ശനവും നടത്തിയിരുന്നു.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി ബിജെപി നേതാവ് കൂടിയായ സംവിധായകന്‍ അലി അക്ബര്‍ പുഴ മുതല്‍ പുഴ വരെ എന്ന സിനിമ സംവിധാനം ചെയ്യുന്നുണ്ട്. വാരിയം കുന്നന്‍ വിവാദമായതിന് പിന്നാലെ പൃഥ്വിരാജ് സുകുമാരന്‍ ഈ സിനിമയില്‍ നിന്ന് പിന്‍മാറിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സ്ഥിരം കേൾക്കുന്ന എല്ലാം സഹിക്കുന്ന സ്ത്രീകളുടെ കഥയിൽ നിന്നും വ്യത്യസ്തം, അതാണ് 'പെണ്ണ് കേസി'ലേക്ക് ആകർഷിച്ചത്: നിഖില വിമൽ

2026 ലെ ആദ്യ ചിത്രം; 'വെള്ളേപ്പം' നാളെ മുതൽ തിയറ്ററുകളിൽ

മാധവ് ധനഞ്ജയ ഗാഡ്ഗില്‍ (1942-2026); പശ്ചിമഘട്ടത്തോട് ചേര്‍ത്തു വെച്ച പേര്

'ഹൃദയം തകരുന്നു വിജയ് അണ്ണാ...നിങ്ങൾക്ക് ഒരു തീയതിയുടെ ആവശ്യമില്ല'; പിന്തുണ അറിയിച്ച് രവി മോഹൻ

കേസ് നേരത്തെ വിളിച്ചു; നിഖില വിമൽ ചിത്രം ‘പെണ്ണ് കേസ്' ജനുവരി 10ന്

SCROLL FOR NEXT