Kerala News

അമ്മ യോഗത്തില്‍ വിജയ് ബാബു, വരവേറ്റ് അംഗങ്ങള്‍; ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം

മലയാള സിനിമാ താരസംഘടന അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി എറണാകുളത്ത്. നടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ജാമ്യം ലഭിച്ച നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയിലാണ് യോഗം. കൊച്ചി പ്രസ് ക്ലബ്-അക്രഡിറ്റേഷന്‍ ഉള്ള മാധ്യമങ്ങള്‍ക്ക് മാത്രമാണ് അമ്മ ജനറല്‍ ബോഡി യോഗത്തിലേക്ക് ക്ഷണം.

വൈകിട്ട് നാലിന് വാര്‍ത്താ സമ്മേളനത്തില്‍ അമ്മയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ നല്‍കാനും അമ്മയുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ആശയവിനിമയത്തിനും സിനിമ കൈകാര്യം ചെയ്യുന്ന മുതിര്‍ന്ന ജേണലിസ്റ്റിനെ അയക്കണമെന്നാവശ്യപ്പെട്ട് മാധ്യമസ്ഥാപനങ്ങള്‍ക്ക് ജനറല്‍ സെക്രട്ടറി ഇടവേള ബാബു കത്തയച്ചിരുന്നു. ബലാല്‍സംഗം ചെയ്‌തെന്ന പുതുമുഖ നടിയുടെ പരാതിക്ക് പിന്നാലെ വിദേശത്ത് ഒളിവില്‍ കഴിയുകയായിരുന്ന വിജയ് ബാബു കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെത്തിയത്. വിജയ് ബാബുവിന് കര്‍ശന വ്യവസ്ഥകളോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു.

അമ്മ എക്‌സിക്യുട്ടീവ് അംഗമായ വിജയ് ബാബുവിനെതിരെ കടുത്ത ശിക്ഷാ നടപടി വേണ്ടെന്ന തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയില്‍ നിന്ന് ശ്വേതാ മേനോന്‍, കുക്കു പരമേശ്വരന്‍, മാലാ പാര്‍വതി തുടങ്ങിയ അംഗങ്ങള്‍ രാജി വച്ചിരുന്നു. വിജയ് ബാബുവിനെ അമ്മയില്‍ മാറ്റിനിര്‍ത്തണമെന്നായിരുന്നു ഐസിയുടെ നിര്‍ദേശം. വിജയ് ബാബുവിനെ സംരക്ഷിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് നടന്‍ ഹരീഷ് പേരടി അമ്മ അംഗത്വം രാജിവച്ചിരുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT