Kerala News

ദുനിയാവ് ഉള്ള കാലത്തോളം കേരളം സിപിഎം ഭരിക്കും; എ.കെ ബാലൻ

ദുനിയാവ് ഉള്ളിടത്തോളം കാലം കേരളം സി.പി.ഐ.എം ഭരിക്കുമെന്ന് പാർട്ടി കേന്ദ്ര കമ്മിറ്റി അം​ഗം എ.കെ ബാലൻ.

ഞങ്ങളെല്ലാം ഇല്ലാതായാലും കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെയാണ് കേരളം ഭരിക്കാൻ പോകുന്നത്. അക്കാര്യത്തിൽ നിങ്ങൾക്ക് ഒരു സംശയവും വേണ്ട. അതിന് പറ്റിയ നയരേഖയാണ് ഞങ്ങൾ അവതരിപ്പിക്കുക.

മൊത്തം ജനങ്ങളുടെ പാർട്ടിയായി സി.പി.ഐ.എമ്മിനെ ഞങ്ങളങ്ങ് മാറ്റും. എത്രവർഷം എന്നൊന്നും പറയാൻ പറ്റില്ല. ദുനിയാവ് ഉള്ളിടത്തോളം കാലം ഞങ്ങൾ തന്നെയാണ് ഭരിക്കുക. അതിൽ എന്താണ് സംശയം, എ.കെ ബാലൻ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം. പിണറായിയെ പ്രതീകമാക്കാനില്ലെന്നും നാളെ അദ്ദേഹത്തിന് തെറ്റ് പറ്റിയാൽ അദ്ദേഹവും പാർട്ടിയിൽ നിന്ന് പുറത്തുപോകുമെന്നും എ.കെ ബാലൻ കൂട്ടിച്ചേർത്തു.

വ്യക്തിപരമായ ഉത്തരവാദിത്തം വലുതാണ്, അത് നിർവഹിക്കുന്നതിൽ ഔട്ട്സ്റ്റാൻഡിങ്ങാണ് പിണറായി.പാർട്ടിയിൽ വിഭാ​ഗീയത പൂർണമായും ഇല്ലാതായി. പാർട്ടിക്കുള്ളിലെ ഐക്യം ശക്തിപ്പെട്ടതുകൊണ്ടാണ് വിഭാ​ഗീയത ഇല്ലാതായത്, എ.കെ ബാലൻ പറഞ്ഞു.

സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തത്

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT