Kerala News

അപരിചിതമായ ചീത്ത ശബ്ദത്തേക്കാള്‍ പരിചിതമായ നല്ല ശബ്ദമായിരുന്നു വേണ്ടത്; നാരായണിയുടെ ശബ്ദമായതിനെക്കുറിച്ച് അടൂര്‍

കെ.പി.എ.സി ലളിത മതിലുകളിലെ നാരായണിയുടെ ശബ്ദമായതിനെക്കുറിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍. തന്റെ സിനിമകളിലെ പ്രധാന റോളുകള്‍ കെ.പി.എ.സി ലളിത എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് ഉറപ്പുള്ളത് കൊണ്ടാണ് മതിലുകളിലെ നാരായണിയുടെ ശബ്ദമാകാന്‍ വിളിച്ചത്. മതിലുകള്‍ പ്രദര്‍ശിപ്പിച്ച ലോകവേദികളിലും ലളിതയുടെ ശബ്ദം ശ്രദ്ധിക്കപ്പെട്ടു.

ശബ്ദത്തിലൂടെ മാത്രം വെളിവാകുന്ന കഥാപാത്രമാണ് നാരായണി. അക്കാലത്ത് ഇറങ്ങുന്ന എല്ലാ സിനിമകളിലും ലളിത അഭിനയിക്കുന്നത് കൊണ്ട്, അത്ര പരിചയമുള്ള ശബ്ദം ആ സ്ത്രീ കഥാപാത്രത്തിന് നല്‍കാമോയെന്ന് സംശയമുണ്ടായിരുന്നു. തന്റെ ആശങ്ക കെ.പി.എ.സി ലളിതയോട് തന്നെ പങ്കുവെച്ചു. 26 സ്ത്രീകളെ ആ ശബ്ദത്തിനായി പരീക്ഷിച്ചു. ആരെയും മനസിന് ഇഷടപ്പെട്ടില്ല. അപരിചിതമായ ചീത്ത ശബ്ദത്തേക്കാള്‍ പരിചിതമായ നല്ല ശബ്ദമാണ് വേണ്ടതെന്ന് ലളിതയോട് പറഞ്ഞു. നാരായണിയുടെ കഥാപാത്രത്തിന്റെ പ്രാധാന്യം അവരെ കാണുന്നില്ല എന്നത് കൊണ്ട മാത്രമല്ല അപ്പുറവും ഇപ്പുറവും നില്‍ക്കുന്നത് ആണും പെണ്ണുമാണ്. ആദികാലം മുതലുള്ള ചോദനകളാണ് അവരുടെ സംഭാഷണത്തില്‍. അപ്പുറത്തുള്ള ആണിനെ വശീകരിക്കുന്ന രീതിയിലാണ് സംഭാഷണം. പ്രത്യേക രീതിയില്‍ തന്നെ ലളിത അത് ചെയ്തുവെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

കെ.പി.എ.സി ലളിതക്കൊപ്പം 1970 മുതല്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. കുടുബാംസൂത്രണത്തെക്കുറിച്ചുള്ള ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രതിസന്ധിയെന്ന പടത്തില്‍ കെ.പി.എ.സി ലളിത അഭിനയിച്ചു. യൂണിറ്റിലെ അംഗമായിരുന്നു. നടിയുടെ പരിവേഷമില്ലാതെ പറഞ്ഞു കൊടുക്കുന്ന കാര്യങ്ങള്‍ മനോഹരമായി അഭിനയിച്ചു. ലളിതക്ക് പറ്റിയ വേഷങ്ങള്‍ ഉണ്ടെങ്കില്‍ പിന്നെ പരിഗണിക്കുമായിരുന്നു. സ്വയംവരത്തില്‍ മനസില്‍ ഉദ്ദേശിച്ചത് പോലെ അഭിനയിച്ചു. പിന്നെ നായികയായിട്ടായിരുന്നു. മധ്യവയസ്‌കന്റെ ഭാര്യയായ നാടന്‍ പെണ്ണായി മനോഹരമായി അഭിനയിച്ചു. മുഖാമുഖത്തില്‍ തന്റേടിയായ സഖാവായി, ഊര്‍ജ്ജസ്വലയായ യൂണിയന്‍ പ്രവര്‍ത്തകയായി.

തന്റെ സിനിമയുടെ താളത്തിലേക്കെത്താന്‍ കെ.പി.എ.സി ലളിതയ്ക്ക് പെട്ടെന്ന് പറ്റുമായിരുന്നു. മഹാനടിയായിരുന്നു. അമ്മയുടെ വേഷം മാത്രമല്ല, എല്ലാ വേഷങ്ങളും ചെയ്തു. മുസ്ലിം ക്രിസ്ത്യന്‍ സ്ത്രീകളുടെ വേഷങ്ങളും ചെയ്തു. ഹാസ്യം അനായാസമായി കൈകാര്യം ചെയ്യാന്‍ കഴിയുമായിരുന്നു. ശരീരം അസ്തമിച്ച് പോയാലും അഭിനയ മികവ് ബാക്കിവെച്ചാണ് പോകുന്നതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT