Kerala News

ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് കോടതിയില്‍ ഹാജരാക്കിയ ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിക്കപ്പെട്ടുവെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണുകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഫോറന്‍സിക് ലാബില്‍ പരിശോധിച്ചതിന്റെ വിവരങ്ങള്‍ ആലുവ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

തുടരന്വേഷണം തടയണമെന്ന ദിലീപിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കപ്പെട്ടുവെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. കൂട്ടുപ്രതികളുടെയും ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിച്ചു. ജനുവരി 30നാണ് വിവരങ്ങള്‍ നശിപ്പിച്ചത്. ശാസ്ത്രീയ പരിശോധനയില്‍ സുപ്രധാന വിവരങ്ങള്‍ ലഭിച്ചുവെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു.

ജനുവരി 29നാണ് ഹൈക്കോടതി ഫോണുകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചത്. ആറ് ഫോണുകളിലെയും വിവരങ്ങള്‍ നശിപ്പിച്ചു. തുടരന്വേഷണം മാര്‍ച്ച് ഒന്നിനകം പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. 40 സാക്ഷികളുടെ മൊഴിയെടുത്തുവെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

തുടരന്വേഷണവുമായി മുന്നോട്ട് പോകണമെന്ന് നടി ഹൈക്കോടതിയെ അറിയിച്ചു. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT