Kerala News

2 ലക്ഷം കോടിയാണ് കടം; കമ്യൂണിസ്സ് സൗജ്യന്യ രാഷ്ട്രീയ ബഡായി അവസാനിപ്പിക്കണമെന്ന് പിണറായിയോട് അബ്ദുള്ളക്കുട്ടി

സംസ്ഥാനത്ത് എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രി പിണായി വിജയന്റെ  പ്രഖ്യാപനത്തെ വിമർശിച്ച് ബിജെപി നേതാവ് എ.പി അബ്ദുള്ളക്കുട്ടി. അര്‍ഹരായവര്‍ക്ക്, പാവങ്ങളില്‍ പാവങ്ങള്‍ക്ക് മാത്രം കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കിയാല്‍ മതിയെന്നും അദ്ദേഹം പറയുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അബ്ദുള്ളക്കുട്ടിയുടെ വിമര്‍ശനം.

2 ലക്ഷം കോടിയിധികം കടമുള്ള ഒരു സംസ്ഥാനത്തിന്റെ താൽകാലിക അധിപനാണ് താങ്കൾ. കൈയ്യടികിട്ടാൻ വേണ്ടി കമ്യൂണിസ്സ് സൗജ്യന്യ രാഷ്ട്രീയ ബഡായി നിർത്തണം. എല്ലാവർക്കും സൗജന്യമെന്ന നിലപാടിനോട് പരസ്യമായി വിയോജിച്ച് മുൻപ് നിയമസഭയിലെ ബജറ്റ് പ്രസംഗങ്ങളിൽ ശക്തമായി വാദിച്ചിരുന്നു. താനും ഭാര്യയും സൗജന്യവാക്‌സിന് അര്‍ഹരല്ല എന്ന ബോധ്യമുള്ളതുകൊണ്ട് മാംഗ്ലൂരിലെ ആശുപത്രിയില്‍ നിന്ന് 250 രൂപ മുടക്കിയാണ് വാക്‌സിന്‍ സ്വീകരിച്ചതെന്നും അദ്ദേഹം എഫ് ബി പോസ്റ്റില്‍ പറയുന്നു

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ  പൂര്‍ണ രൂപം

കോവിഡ് വാക്സിൻ സൗജന്യമായി നൽകണം ഇതാണെല്ലൊ

പിണറായി വിജയനും കൂട്ടരും ശക്തിയുക്തം വാദിക്കുന്നത്!

ഇതിനോട് വിയോജിപ്പോടെയാണ്

ഈ കുറിപ്പ്.

മുമ്പ് ഞാൻ MP ആയ കാലത്തുള്ള ഒരു അനുഭവം പറയട്ടെ...

ഡോ: മൻമോഹൻ സിംങ്ങ് പ്രധാനമന്ത്രിയായിരിക്കുമ്പോൾ

പാർലിമെന്റിൽ അദ്ദേഹം ചോദിച്ച ഒരു ചോദ്യം ഇങ്ങനെയായിരുന്നു.

" കുക്കിംങ്ങ് ഗ്യാസ് സബ്സിഡി എല്ലാവർക്കും നൽകേണ്ടതുണ്ടോ?

പാവങ്ങളിൽ പാവങ്ങൾക്ക് മാത്രം നൽകിയാൽ പോരെ ...

ഇന്നത്തെ സബ്സിഡി നയം അനുസരിച്ച് ടാറ്റയ്ക്കും, ബിർളയ്ക്കും, മുകേഷ് അംബാനിക്കും, തുടങ്ങി എല്ലാ സമ്പന്നർക്കും മധ്യവർഗ്ഗത്തിനും, സൗജന്യം നൽകുന്നതാണ്

ഇത് തിരുത്തേണ്ടതല്ലെ?"

ഈ ചോദ്യത്തോട് ഇന്ത്യൻ രാഷ്ട്രീയം ശരിയായി അന്ന്

പ്രതികരിച്ചില്ല. വോട്ട് രാഷ്ട്രീയക്കാർ മിണ്ടിയില്ല

എന്നാൽ മഹാഭാരതത്തിന്റെ ഭാഗ്യമായി മോദി സർക്കാർ അവതരിച്ചു.

അദ്ദേഹം ആ എക്ണോമിസ്റ്റിന് മറുപടി നൽകി.

അതാണ് BJP സർക്കാറിന്റെ ഉജ്ജ്വൽ യോജന പദ്ധതി

അതുവഴി

പാവങ്ങളിൽ പാവങ്ങൾക്ക്

കുക്കിംങ്ങ് ഗ്യാസ് ഫ്രീ ആയി നൽകിതുടങ്ങി...

10 കോടിയലധികം കുടുംബങ്ങൾക്ക് ആ

ആനുകൂല്യം കിട്ടി കഴിഞ്ഞു.

സമ്പന്നർക്ക് പഴയത് പോലെ സബ് സിഡി ഇന്നില്ല

എത്ര ധീരമായ മോദിടച്ചുള്ള

സാമ്പത്തികശാസ്ത്രം

ഇന്ത്യയിലെ ഓയിൽ കമ്പനികൾ

സബ്സിഡി വേണ്ട എന്ന് എഴുതി കൊടുക്കാൻ ഇടത്തരക്കാർ

മുന്നോട്ട് വരണമെന്ന് ആഹ്വാനം ചെയ്തപ്പോൾ സബ്സിഡി വേണ്ട എന്ന് എഴുതി കൊടുത്ത ഒരാളാണ്

ഈ കുറിപ്പ് എഴുതുന്നത്.

ഇത് വലിയ സമ്പന്നനാണ് എന്ന് കാണിക്കാനുള്ള സംഗതിയായി കരുതരുത്

എന്റേയും, ഡോക്ടറായ ഭാര്യയുടെ വരുമാനം വെച്ച് ഉള്ളിൽതട്ടി പറയട്ടെ

ഞങ്ങൾ സബ്സിഡിക്ക് അർഹരല്ല

എന്ന ബോധ്യം കൊണ്ട് തന്നെയാണ്

ഇക്കുറി കോവിഡ് വാക്സിൻ എടുത്തതും

സൗജ്യമായിട്ടല്ല.

ഇത് നിലപാട് തന്നെയാണ്..

മംഗ്ലൂരു KMC ആശുപത്രിയിൽ നിന്ന് 250 രൂപ നൽകിയാണ്

ഗാന്ധിജി ഉപദേശിച്ചത്

മനസ്സിൽ സൂക്ഷിച്ച് കൊണ്ടുളള

ഒരു നിലപാട് തന്നെയാണ് ഇത്

ഏറ്റവും പാവപ്പെട്ടവനെ ഓർക്കുക

അവർക്കാവട്ടെ എല്ലാ സൗജ്യന്യ നയങ്ങളും ...

പിണറായി സഖാവെ

2 ലക്ഷം കോടിയിധികം

കടമുള്ള ഒരു സംസ്ഥാനത്തിന്റെ താൽകാലിക അധിപനാണ് താങ്കൾ

കൈയ്യടികിട്ടാൻ വേണ്ടി ഈ കമ്യൂണിസ്സ് സൗജ്യന്യ രാഷ്ട്രീയ ബഡായി നിർത്തി പോകൂ സാർ

എല്ലാവർക്കും സൗജന്യമെന്ന നിലപാടിനോട് പരസ്യമായി വിയോജിച്ച്

മുമ്പ് നിയമസഭയിലെ ബജറ്റ് പ്രസംഗങ്ങളിൽ

ശക്തിയുക്തം വാദിച്ച ഒരാളെന്നനിലയിൽ

ഞാൻ ആവർത്തിക്കുന്നു

കേരളത്തിലെ എല്ലാവർക്കും

വാക്സിൽ സൗജ്യന്യമായി നൽകേണ്ടതില്ല

നാം പുന: ആലോചന നടത്താൻ സമയമായി.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT