Kerala News

ബസിൽ ലൈം​ഗിക വൈകൃതം കാണിച്ചയാളെ മാലയിട്ട് സ്വീകരിച്ചതിന് സമാനമാണ് ഷാജൻ സ്കറിയക്കുള്ള സതീശന്റെയും സുധാകരന്റെയും പിന്തുണ: എ.എ റഹീം

യൂണിഫോം സിവിൽ കോഡ് വിഷയത്തിൽ കോൺ​ഗ്രസ് വ്യക്തതയുള്ള രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാൻ ഇനിയെങ്കിലും തയ്യാറാകണമെന്ന് രാജ്യസഭാ​ഗം എ.എ റഹീം. ബസിൽ ഒരു പെൺകുട്ടിയോട് ലൈം​ഗിക വൈകൃതം കാണിച്ചയാളെ മാലയിട്ട് സ്വീകരിച്ചതിന് സമാനമാണ് ഷാജൻ സ്കറിയക്കുള്ള വി.ഡി.സതീശന്റെയും കെ.സുധാകരന്റെയും പിന്തുണ. അസാധാരണമായ തൊലിക്കട്ടി ഉള്ളയാൾക്ക് മാത്രമേ ഇത് പോലൊരു മഞ്ഞപ്പത്രക്കാരനെ സ്വീകരിക്കാനാകൂ. പി.വി.അൻവർ എം.എൽ.എ ഒരു മഞ്ഞപ്പത്രക്കാരനെ തുറന്നുകാട്ടുന്നതിൽ എന്താണ് തെറ്റ്. നിയമപരമായി ഒരാൾക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ എന്താണ് പ്രശ്നമെന്നും ദ ക്യു അഭിമുഖത്തിൽ രാജ്യസഭാം​ഗവും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റുമായ എ.എ റഹീം. അഭിമുഖം പൂർണരൂപം ഉടൻ ദ ക്യു യൂട്യൂബ് ചാനലിൽ

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT