News n Views

‘മുഖ്യമന്ത്രി ഇടപെട്ടില്ലായിരുന്നെങ്കില്‍?’; കൊച്ചിയുടെ അവസ്ഥ എന്തായേനെയെന്ന് ഹൈക്കോടതി

THE CUE

കനത്ത മഴയില്‍ കൊച്ചി നഗരം വെള്ളക്കെട്ടിലായതില്‍ നഗരസഭയ്‌ക്കെതിരെ വീണ്ടും ഹൈക്കോടതി. വെള്ളക്കെട്ട് നീക്കാന്‍ എന്താണ് നഗരസഭ ചെയ്തതെന്ന് ഹൈക്കോടതി ചോദിച്ചു. വിഷയത്തില്‍ ഇടപെട്ട മുഖ്യമന്ത്രിയെ കോടതി അഭിനന്ദിച്ചു.കഴിഞ്ഞ ദിവസവും ഹൈക്കോടതി നഗരസഭയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

വേലിയേറ്റം കാരണമാണ് വെള്ളക്കെട്ടുണ്ടാതെന്ന മേയര്‍ സൗമിനി ജെയിനിന്റെ വാദം കോടതി തള്ളി. ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഓടകളിലെ തടസം മാറിയപ്പോള്‍ വെള്ളക്കെട്ട് ഒഴിഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ജില്ലാകളക്ടര്‍ ഇടപെട്ടു. ഇല്ലെങ്കില്‍ നഗരത്തിന്റെ അവസ്ഥ എന്താകുമായിരുന്നുവെന്നും ഹൈക്കോടതി ചോദിച്ചു.

കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഇത് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. വെള്ളക്കെട്ടിന് ഉടന്‍ പരിഹാരം കാണുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കി.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT