News n Views

പാലാരിവട്ടം:ഇബ്രാഹിംകുഞ്ഞിന്റെ പേരില്‍ പത്ത് കോടിയുടെ ഇടപാട് നടന്നെന്ന് വിജിലന്‍സ്;എന്‍ഫോഴ്‌സ്‌മെന്റിനെ കക്ഷി ചേര്‍ക്കണമെന്ന് ഹൈക്കോടതി

THE CUE

മുന്‍പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരായ കള്ളപ്പണ ആരോപണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറേറ്റിനെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. നോട്ടു നിരോധന സമയത്ത് കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ട് വഴി പത്ത് കോടി രൂപ ഇബ്രാഹിം കുഞ്ഞിന് ചുമതലയുള്ള സ്ഥാപനത്തിലേക്ക് മാറ്റിയെന്നും പാലാരിവട്ടം അഴിമതിയുമായി ഇതിന് ബന്ധമുണ്ടെന്നുമുള്ള പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് നിര്‍ദേശം. പത്ത് കോടിയുടെ ഇടപാട് നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇത് കള്ളപ്പണമാണോയെന്ന് പരിശോധിക്കണമെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.

കള്ളപ്പണ ഇടപാട് അന്വേഷിക്കേണ്ടത് എന്‍ഫോഴ്‌സ്‌മെന്റാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അഴിമതിയാണ് വിജിലന്‍സ് അന്വേഷിക്കേണ്ടത്. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയിട്ടുണ്ടെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന്‍ അനുമതി ലഭിച്ചാല്‍ കൈക്കൂലി വാങ്ങിയോയെന്ന് അന്വേഷിക്കുമെന്നും വ്യക്തമാക്കി.

ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും. പാലാരിവട്ടം അഴിമതിക്കേസില്‍ ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി ലഭിക്കാന്‍ കാത്തിരിക്കുകയാണെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT