News n Views

‘റോഡുകള്‍ നന്നാക്കാന്‍ അമേരിക്കയില്‍ നിന്ന് ആളെ കൊണ്ടുവരണമോ’; കൊച്ചിയിലെ റോഡുകള്‍ 15-നകം നന്നാക്കണമെന്ന് ഹൈക്കോടതി

THE CUE

കൊച്ചിയിലെ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഈ മാസം 15നകം നടത്തണമെന്ന് ഹൈക്കോടതി. കൊച്ചി നഗരസഭയ്ക്കും ജിസിഡിഎയ്ക്കുമാണ് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നന്നാക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.

റോഡുകള്‍ നന്നാക്കാന്‍ അമേരിക്കയില്‍ നിന്നും ആളെ കൊണ്ടുവരണോയെന്ന് കോടതി ചോദിച്ചു. തകര്‍ന്ന റോഡുകളുടെ അറ്റക്കുറ്റപ്പണി നടത്താത്തതിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഈ കേസിലാണ് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പ്രതികൂല കാലാവസ്ഥ കാരണമാണ് റോഡുകള്‍ നന്നാക്കാന്‍ കഴിയാത്തതെന്ന് കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സൗമിനി ജെയിന്‍ പ്രതികരിച്ചു. രണ്ട് ദിവസമാണ് റോഡുകള്‍ നന്നാക്കാന്‍ ഹൈക്കോടതി നല്‍കിയിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT