News n Views

പൊതുമരാമത്ത് റോഡ് അറ്റകുറ്റപ്പണി ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കണം; ഏഴ് നിര്‍ദേശങ്ങളുമായി ഹൈക്കോടതി

THE CUE

സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാറിനോട് ഹൈക്കോടതി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലെ റോഡുകള്‍ ജനുവരി 31നകവും നന്നാക്കണം. ഈ കാലയളവില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുമെന്ന് അഡ്വക്കേറ്റ് ജനറലിന്റെ ഉറപ്പും രേഖപ്പെടുത്തി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

കൊച്ചിയിലെ തകര്‍ന്ന റോഡുകള്‍ ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. റോഡ് അറ്റകുറ്റപ്പണിയും നിര്‍മാണവും സംബന്ധിച്ച് ഏഴ് നിര്‍ദേശങ്ങളും കോടതി നല്‍കി. റോഡ് നിര്‍മാണത്തിനായി പുതിയ സാങ്കേതിക വിദ്യകളും രീതികളും ഉപയോഗിക്കാനും കോടതി നിര്‍ദേശിച്ചു.

കോടതിയുടെ മറ്റ് നിര്‍ദേശങ്ങള്‍

പുതിയ റോഡുകളുടെ നിര്‍മാണവും നിലവിലെ റോഡുകളുടെ അറ്റകുറ്റപ്പണിയും യോഗ്യരായ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ നടത്തണം.

വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍വീസ് ചട്ടപ്രകാരവും ശിക്ഷനിയമപ്രകാരവും സര്‍ക്കാര്‍ നടപടിയെടുക്കണം.

അറ്റകുറ്റപ്പണിയില്‍ വീഴ്ചയുണ്ടായാല്‍ തദ്ദേശസ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്കും വകുപ്പ് മേധാവികള്‍ക്കും ഉത്തരവാദിത്വം

റോഡുകളില്‍ കുഴിയും വിള്ളലും പ്രത്യക്ഷപ്പെട്ടാല്‍ ഉടന്‍ പരിഹരിക്കണം

പൊതുമരാമത്ത് റോഡുകളുടെ പട്ടികയും ചുമതലയുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങളും ഫോണ്‍ നമ്പറും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം.

തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴിലെ റോഡുകളുടെ അറ്റകുറ്റപ്പണിക്കായി പ്രത്യേക സംഘം രൂപീകരിക്കണം

മഴയില്ലെങ്കില്‍ കോടതി നിശ്ചയിച്ച സമയത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കുമെന്ന് എജി അറിയിച്ചു.നിശ്ചിത സമയത്തിനുള്ളില്‍ റോഡ് തകര്‍ന്നാല്‍ കരാറുകാരന് അതിന്റെ ഉത്തരവാദിത്വം വരുത്തുന്ന വ്യവസ്ഥ നടപ്പാക്കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള 1,33,384 റോഡുകളുടെ അറ്റകുറ്റപ്പണിക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT