News n Views

പാലാരിവട്ടം പാലം: ‘ഭാരപരിശോധന വേണ്ട’; പുനപരിശോധന ഹര്‍ജി നല്‍കി സര്‍ക്കാര്‍

THE CUE

പാലാരിവട്ടം പാലം പൊളിച്ച് പണിയുന്നതിന് മുമ്പ് ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പുനപരിശോധന ഹര്‍ജി നല്‍കി. ഡിവിഷന്‍ ബഞ്ച് വിധിക്കെതിരെയാണ് ഹര്‍ജി. വിദഗ്ധ സമിതിയുടെ പരിശോധനയില്‍ പാലത്തിന് ഗുരുതരമായ ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ വാദം.

പാലത്തിന്റെ ഭാരപരിശോധന നടത്താന്‍ മൂന്ന് മാസത്തെ സാവകാശമാണ് സര്‍ക്കാരിന് കോടതി അനുവദിച്ചിട്ടുണ്ടായിരുന്നത്. നിയമനടപടികള്‍ നീണ്ടു പോകുന്നത് പാലം പുതുക്കി പണിയുന്നത് വൈകാന്‍ ഇടയാക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്.

ഭാരപരിശോധനയുടെ ചെലവ് പാലം നിര്‍മ്മിച്ച കമ്പനി വഹിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ആര് പരിശോധന നടത്തണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാം. പാലം പൊളിക്കുന്നതിനെതിരെ അഞ്ച് ഹര്‍ജികളായിരുന്നു കോടതി പരിഗണിച്ചിരുന്നത്. ഭാരപരിശോധന നടത്താതെ പാലം പൊളിച്ചു നീക്കരുതെന്ന് കരാര്‍ കമ്പനി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT