News n Views

സാമ്പത്തിക പ്രതിസന്ധി:കുടിശ്ശിക 3500 കോടി;സംസ്ഥാനത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിലച്ചു

THE CUE

സംസ്ഥാനത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. 3500 കോടി രൂപ കുടിശ്ശികയായതോടെയാണ് പൊതുമരാമത്ത് വകുപ്പ്, ജലവിഭവവകുപ്പ്, ജല അതോറിറ്റി, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലായത്. സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

900 കോടി രൂപയാണ് പൊതുമരാമത്ത് വകുപ്പ് കരാറുകാര്‍ക്ക് നല്‍കാനുള്ളത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും റോഡുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാകാനുണ്ട്. പണം നല്‍കാതായതോടെ ഇവ മുടങ്ങി. ഒരുകോടിക്ക് താഴെ അടങ്കല്‍ വരുന്ന റോഡ് പണിക്കുള്ള ടാര്‍ വാങ്ങുന്നതും നിര്‍ത്തിവെച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ തന്നെ സര്‍ക്കാര്‍ ട്രഷറിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ശമ്പളം, പെന്‍ഷന്‍ ബില്ലുകള്‍ മാറി നല്‍കുന്നുണ്ട്.

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ധനമന്ത്രി തോമസ് ഐസക് രാജിവെക്കണം. ശമ്പളം പോലും കൊടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ് സംസ്ഥാനത്തുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

"വേണ്ടെന്നേ.. ഞാന്‍ മൂന്നാമത്തെ ടേക്കേ വയ്ക്കൂ.." ഫഹദിനോട് അല്‍ത്താഫ് ചൂടായ സംഭവം

SCROLL FOR NEXT