News n Views

‘നഷ്ടപരിഹാരം ലഭിക്കാത്തവര്‍ നിരവധി’ ; 2018 ലെ പ്രളയ ബാധിതര്‍ക്ക് ഒരു മാസത്തിനകം സഹായധനം ലഭ്യമാക്കണമെന്ന് ഹൈക്കോടതി 

THE CUE

2018 ലെ പ്രളയബാധിതരില്‍ നഷ്ടപരിഹാരം ലഭിക്കാന്‍ ശേഷിക്കുന്നവര്‍ക്ക് ഒരു മാസത്തിനകം നല്‍കണമെന്ന് ഹൈക്കോടതി. നഷ്ടപരിഹാരത്തിന് അര്‍ഹരാണെന്ന് കണ്ടെത്തിയവര്‍ക്ക് ഒരു മാസത്തിനകം ലഭ്യമാക്കണമെന്നാണ് സര്‍ക്കാരിനോട് ഉത്തരവിട്ടത്. അപ്പീല്‍ അനുവദിച്ചിട്ടും ആനുകൂല്യം ലഭ്യമാകാത്തവര്‍ നിരവധിയുണ്ടെന്ന് കോടതി വ്യക്തമാക്കി. ധനസഹായം വൈകുന്നതായി കാണിച്ചുള്ള ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി നിര്‍ദേശം.

എത്രപേര്‍ക്ക് നഷ്ടപരിഹാരം നല്‍കിയെന്നും കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. പുതുതായി ലഭിച്ച അപേക്ഷകളുടെ വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചപ്പോള്‍ ഇത് ക്രോഡീകരിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.പ്രളയം ഇക്കുറിയും ആവര്‍ത്തിച്ചതിനാല്‍ ഉദ്യോഗസ്ഥരുടെ ജോലിഭാരം വര്‍ധിച്ചെന്നാണ് ഇതിന് വിശദീകരണമായി സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഇതിന് ഒന്നരമാസം സമയം കോടതി അനുവദിക്കുകയും ചെയ്തു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT