News n Views

ഹിജാബ് അഴിക്കാന്‍ ആവശ്യപ്പെട്ടു; ആത്മാഭിമാനമുള്ളത് കൊണ്ട് രാജിവെയ്ക്കുന്നുവെന്ന് അധ്യാപിക

ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ കോളേജ് അധ്യാപിക രാജിവെച്ചു. ജെയിന്‍ പിയു കോളേജിലെ ഇംഗ്ലീഷ് അധ്യാപിക ചാന്ദിനിയാണ് രാജിവെച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഹിജാബ് ധരിച്ചാണ് കോളേജില്‍ വരുന്നതെന്നും ഇപ്പോള്‍ അഴിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്നും ചാന്ദിനി പറയുന്നു. ആത്മാഭിമാനമുള്ളത് കൊണ്ട് രാജിവെയ്ക്കുകയാണെന്നും രാജിക്കത്തില്‍ ചാന്ദിനി പറയുന്നു.

ഹിജാബ് ധരിച്ചെത്തുന്നതില്‍ ഇതുവരെ പ്രശ്‌നമുണ്ടായിരുന്നില്ലെന്നാണ് ചാന്ദ്‌നി പറയുന്നത്. കഴിഞ്ഞ ദിവസമാണ് ഹിജാബ് ധരിക്കരുതെന്നും അഴിച്ച് മാറ്റണമെന്നും കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ മൂന്ന് വര്‍ഷമില്ലാത്ത കുഴപ്പം ഇപ്പോള്‍ എന്താണെന്നും ചാന്ദ്‌നി ചോദിക്കുന്നു.

കോളേജ് അധികൃതര്‍ ഇക്കാര്യം നിഷേധിച്ചു. ഹിജാബ് ധരിക്കരുതെന്ന് അധ്യാപികയോട് പറഞ്ഞിട്ടില്ലെന്നാണ് അധിതരുടെ വിശദീകരണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചതിലുള്ള പ്രതിഷേധം കര്‍ണാടകയില്‍ തുടരുകയാണ്. ക്ലാസുകള്‍ ബഹിഷ്‌കരിക്കുകയാണ് വിദ്യാര്‍ത്ഥിനികള്‍. വിലക്കിനെതിരെയുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

SCROLL FOR NEXT