News n Views

ഗര്‍ഭം അലസിയത് ബിജെപി എംഎല്‍എയുടെ മര്‍ദ്ദനത്തെ തുടര്‍ന്ന്,ഗുരുതര ആരോപണവുമായി കര്‍ണാടക കൗണ്‍സിലര്‍

കര്‍ണാടകയിലെ ബിജെപി എംഎല്‍എ സിദ്ദു സാവഡിയുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് ഗര്‍ഭം അലസിയതായി കൗണ്‍സിലര്‍ ചാന്ദ്‌നി നായിക്. സിദ്ദു സാവഡി തന്നെ തള്ളി താഴെയിട്ടെന്നും പിന്നാലെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗര്‍ഭഛിദ്രത്തിന് വിധേയയാവേണ്ടി വന്നുവെന്നുമാണ് പരാതി. മുന്‍ ബിജെപി കൗണ്‍സിലറാണ് ചാന്ദ്‌നി. നവംബര്‍ 9 ന് ബാഗല്‍ഗോട്ടില്‍ മഹാലിംഗപുര മുന്‍സിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഭവം. പ്രസിഡന്റ് പദവിയിലേക്ക് ചാന്ദ്‌നി പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു.

എന്നാല്‍ ഒരു വിഭാഗം ബിജെപി നേതാക്കള്‍ എതിര്‍ത്തു. അഭിപ്രായ ഭിന്നത കടുത്തതോടെ നവംബര്‍ 7ന് ചാന്ദ്‌നി കോണ്‍ഗ്രസ് നേതാക്കളുമായി ആശയവിനിമയം നടത്തി. പ്രസിഡന്റ് ആക്കാമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തു. തുടര്‍ന്ന് നവംബര്‍ 9 ന് വോട്ടുചെയ്യാനെത്തിയപ്പോള്‍ ബിജെപി നേതാക്കളും പ്രവര്‍ത്തകരും ചാന്ദ്‌നിയെ തടഞ്ഞു. ഇതിനിടെയാണ് സിദ്ദു സാവഡി എംഎല്‍എ ചാന്ദ്‌നിയെ പിടിച്ചുതള്ളിയത്. ഇതിനുപിന്നാലെ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് നവംബര്‍ 23 ഓടെ ആരോഗ്യനില മോശമായെന്നും ഡോക്ടര്‍മാര്‍ അബോര്‍ഷന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നുമാണ് ചാന്ദ്‌നി നായിക്കിന്റെ ഭര്‍ത്താവ് നാഗേഷ് നായിക്ക് പറയുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സിദ്ദു സാവഡിക്കെതിരെ നടപടിയാവശ്യപ്പെട്ട് കുടുംബം പൊലീസിനെ സമീപിച്ചിട്ടുമുണ്ട്. അതേസമയം ആരോപണം തള്ളിയ സിദ്ദു സാവഡി ചാന്ദ്‌നിയുമായി കശപിശയുണ്ടായെന്നും അത് നടക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും പറഞ്ഞു. എന്നാല്‍ ചാന്ദ്‌നി ആറുവര്‍ഷം മുന്‍പ് വന്ധ്യംകരണം നടത്തിയതാണെന്നും ഗര്‍ഭഛിദ്രം നടന്നിട്ടില്ലെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നാണ് സിദ്ദു സാവഡിയുടെ വാദം.

Karnataka councillor alleges she had to undergo abortion after assault by BJP MLA.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT