News n Views

ആര്‍എസ്എസ് ഇടപെടല്‍ ; കെ സുരേന്ദ്രന്‍ കോന്നിയില്‍, മാറിനിന്ന കുമ്മനം രാജശേഖരനും സ്ഥാനാര്‍ത്ഥിയാകും  

THE CUE

കോന്നിയില്‍ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും വട്ടിയൂര്‍ക്കാവില്‍ മുന്‍ അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും സ്ഥാനാര്‍ത്ഥികളാകും. മത്സരിക്കാനില്ലെന്ന് പറഞ്ഞ് മാറിനിന്ന ഇരുവരും ആര്‍എസ്എസ് ഇടപെടലിനെ തുടര്‍ന്നാണ് സമ്മതം മൂളിയത്. അരൂരില്‍ ബിഡിജെഎസ് മത്സരിക്കാന്‍ സന്നദ്ധത കാണിക്കുന്നില്ലെങ്കില്‍ സീറ്റ് ബിജെപി ഏറ്റെടുക്കും. സാമുദായിക സമവാക്യങ്ങള്‍ പരിഗണിച്ച് ഇവിടെ യുവസ്ഥാനാര്‍ത്ഥിയെ ഇറക്കും. ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കുമ്മനം വട്ടിയൂര്‍ക്കാവില്‍ രണ്ടാമതെത്തിയിരുന്നു. ഇതോടെയാണ് അദ്ദേഹം തന്നെ മത്സരിക്കണമെന്ന തീരുമാനത്തിലേക്ക് ബിജെപിയും ആര്‍എസ്എസും എത്തിയത്.

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലുണ്ടാക്കിയ മുന്നേറ്റമാണ് കെ സുരേന്ദ്രനെ കോന്നിയിലിറക്കാന്‍ ബിജെപിയെ പ്രേരിപ്പിച്ചത്. പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷ പദവിക്കായി പരിഗണിക്കപ്പെടുന്നതിനാലാണ് മത്സരിക്കാന്‍ സുരേന്ദ്രന്‍ ആദ്യം മടിച്ചുനിന്നത്. വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തെ ഇറക്കാന്‍ ആദ്യം ആര്‍എസ്എസിന് താല്‍പ്പര്യമുണ്ടായിരുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് പ്രതീക്ഷിച്ച വിജയം നേടാന്‍ കുമ്മനത്തിന് ആയില്ലെന്ന വിലയിരുത്തലിലായിരുന്നു ഇത്.

മറ്റേതെങ്കിലും നേതാവിനെ പരിഗണിക്കാമെന്ന നിലപാടിലായിരുന്നു സംഘടന. എന്നാല്‍ മേയര്‍ വികെ പ്രശാന്തിനെ ഇടതുമുന്നണിയും കെ മോഹന്‍കുമാറിനെ യുഡിഎഫും അണിനിരത്തിയതോടെ വട്ടിയൂര്‍ക്കാവില്‍ ശക്തനായ സ്ഥാനാര്‍ത്ഥി തന്നെ വേണമെന്ന നിലപാടിലേക്ക് ബിജെപിയും ആര്‍എസ്എസും എത്തുകയായിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ സമ്മതത്തോടെ സാധ്യതാ പട്ടിക കേന്ദ്രത്തിന് അയച്ചു.

ഫൺ-ആക്ഷൻ മൂഡിൽ യുവതാരങ്ങൾ ഒന്നിക്കുന്ന 'ഡർബി'; കേരള ഷെഡ്യൂൾ പൂർത്തിയായി

സേവ് ദ റിലീസ് ഡേറ്റ്! 'ഇന്നസെന്‍റ് ' സിനിമയുടെ രസകരമായ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്ത്

ചിരിക്കാനും പേടിക്കാനും ധൈര്യമായി ടിക്കറ്റെടുക്കാം; പ്രതീക്ഷയുണർത്തി 'നൈറ്റ് റൈഡേഴ്സ്' ട്രെയ്‌ലർ

"പാതിരാത്രി" വമ്പൻ വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ ഷാഹിർ

മാസ് ആക്ഷൻ എന്റെർടൈനർ, മിന്നൽ മുരളി ടീമിന്റെ 'അതിരടി' ഒരു മുഴുനീള ക്യാമ്പസ് ചിത്രം. ചിത്രീകരണത്തിന് കൊച്ചിയിൽ തുടക്കം

SCROLL FOR NEXT