News n Views

രണ്ട് പഴത്തിന് 442 രൂപ ചുമത്തിയ ഹോട്ടലിന് 25,000 രൂപ പിഴ ; നികുതിയില്ലാത്ത പഴത്തിന് ഈടാക്കിയത് 18 % ജിഎസ്ടി 

THE CUE

രണ്ട് പഴത്തിന് നികുതിയടക്കം 442.50 രൂപയുടെ ബില്ലിട്ട ചണ്ഡീഗഡിലെ പഞ്ചനക്ഷത്ര ഹോട്ടലായ ജെഡബ്ല്യു മാരിയട്ടിന് 25000 രൂപ പിഴ. നടന്‍ രാഹുല്‍ ബോസിനാണ് ദുരനുഭവം ഉണ്ടായത്. ഇക്കാര്യം വെളിപ്പെടുത്തി രാഹുല്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. ഒഴിവാക്കപ്പെട്ടവയായിട്ടും പഴത്തിന് 18 % ജിഎസ്ടിയും ചുമത്തിയിരുന്നു. സംസ്ഥാന എക്‌സൈസ് നികുതി വകുപ്പാണ് ഹോട്ടലിന് പിഴയിട്ടിരിക്കുന്നത് . ഒഴിവാക്കപ്പെട്ട ഉല്‍പ്പന്നത്തില്‍ നികുതി ചുമത്തുന്നതിനെതിരെയുള്ള സിജിഎസ്ടി നിയമത്തിലെ 11 ാം വകുപ്പ് പ്രകാരമാണ് നടപടി.

ജൂലൈ 22 നാണ് രാഹുല്‍ മാരിയട്ടിനെതിരെ ദുരനുഭവം വിവരിച്ച് വീഡിയോ പങ്കുവെച്ചത്. ഇതിന് പിന്നാലെ ചണ്ഡീഗഡ് എക്‌സൈസ് നികുതി വകുപ്പ് കമ്മീഷണര്‍ മന്‍ദീപ് സിങ് ബ്രാര്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഒരു സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി ചണ്ഡീഗഡിലെ മാരിയട്ട് ഹോട്ടലില്‍ താമസിക്കുമ്പോഴാണ് രാഹുല്‍ ബോസിന് മോശം അനുഭവം നേരിട്ടത്.

ജിമ്മിലെ വര്‍ക്കൗട്ടിന് ശേഷം രണ്ട് വാഴപ്പഴം ഓര്‍ഡര്‍ ചെയതപ്പോള്‍ 442.50 രൂപയുടെ ബില്ലാണ് നല്‍കിയത്. രണ്ട് പഴത്തിന് 375 രൂപ ഇടാക്കി ജിഎസ്ടി അടക്കം 442.50 രൂപയാണ് ബില്ലില്‍ കാണിച്ചത്. താരതമ്യനേ വില കുറവുള്ള റോബസ്റ്റ് പഴത്തിനാണ് ഇത്രയും കൂടിയ നിരക്ക് ഈടാക്കിയത്. രാഹുലിന്റെ ട്വീറ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന്‌ പിന്നാലെയാണ് നടപടി.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT