News n Views

വാളയാര്‍: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍; പൊലീസിന്റെ വീഴ്ചയും പരിശോധിക്കും

THE CUE

വാളയാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. റിട്ടയേര്‍ഡ് ജഡ്ജി എസ് ഹനീഫ അധ്യക്ഷനായ സമിതിയാണ് അന്വേഷിക്കുക. പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചകള്‍ പരിശോധിക്കാനാണ് മന്ത്രിസഭ യോഗം തീരുമാനിച്ചിരിക്കുന്നത്.

പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ നാല് പ്രതികളെയും പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടിരുന്നു. അന്വേഷണത്തിലും കേസ് നടത്തിപ്പിലും ഗുരുതരവീഴ്ചയുണ്ടായതായി ആരോപണമുയര്‍ന്നിരുന്നു. പ്രോസിക്യൂട്ടര്‍ ലത ജയരാജിനെ കഴിഞ്ഞ ദിവസം സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു.

പൊലീസിന്റെ വീഴ്ചയും പരിശോധിക്കാനാണ് മന്ത്രിസഭയുടെ തീരുമാനം. പോസ്റ്റംമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായിരുന്നുവെന്നും കൊലപാതകമായേക്കാമെന്നുമുള്ള സംശയവും ഉണ്ടായിട്ടും അന്വേഷണസംഘം ഇത് അവഗണിക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്. കേസ് നടത്തിപ്പില്‍ പ്രോസിക്യൂഷനും പൊലീസും ഏകോപനമുണ്ടായിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം ജുഡീഷ്യല്‍ കമ്മീഷന്‍ പരിശോധിക്കും.

കുട്ടികളുടെ മാതാപിതാക്കള്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.സര്‍ക്കാരിന് നേരിട്ട് സിബിഐ അന്വേഷണത്തിന് പോകാനാകില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രതികളെ വെറുതെവിട്ട പോക്സോ കോടതി വിധിക്കെതിരെയുള്ള സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കോടതി വെറുതെവിട്ട നാല് പ്രതികള്‍ക്കും നോട്ടീസയച്ചു. കേസില്‍ പുനര്‍വിചാരണ വേണമെന്ന് പെണ്‍കുട്ടികളുടെ അമ്മയും ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT