News n Views

ജാമിയയില്‍ പ്രതിഷേധിച്ച മൂന്ന് പേര്‍ക്ക് വെടിയേറ്റ പരിക്ക് ; നിറയൊഴിച്ചിട്ടില്ലെന്ന വാദവുമായി പൊലീസ് 

THE CUE

പൗരത്വഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയില്‍ പ്രതിഷേധിച്ചവരില്‍ മൂന്ന് പേര്‍ക്ക് വെടിയേറ്റ പരിക്കുണ്ടെന്ന് ഡോക്ടര്‍മാര്‍. സഫ്ദര്‍ജംഗ് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഇക്കാര്യം വ്യക്തമാക്കിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പൊലീസ് പെല്ലറ്റ് തോക്കുപയോഗിച്ച് നിറയൊഴിച്ചെന്നാണ് സൂചന. എന്നാല്‍ ഇവരുടെ ആരോഗ്യനില ഇപ്പോള്‍ സുരക്ഷിതമാണെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. അജാസ്, ഷൊയബ് ഖാന്‍, മൊഹമ്മദ് തമീന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അജാസിന്റെ നെഞ്ചിനാണ് പെല്ലറ്റ് കൊണ്ടത്. ഷെയബിന് മുഹമ്മദിനും കാലിനുമാണ് പരിക്കുള്ളത്.

വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് തോക്കുപയോഗിച്ചെന്ന ആരോപണത്തിന് ശക്തിപകരുന്നതാണ് വെളിപ്പെടുത്തല്‍. ഇവരെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയില്‍ പൊലീസ് കാവലുണ്ട്. മുറിവുകള്‍ കാട്ടി ഇത് തോക്കില്‍ നിന്നുള്ള ഉണ്ടയേറ്റതാണെന്ന് ഇവര്‍ വ്യക്തമാക്കുന്ന വിഡിയോകള്‍ പുറത്തുവന്നിട്ടുമുണ്ട്.എന്നാല്‍ നിറയൊഴിച്ചിട്ടില്ലെന്നും ടിയര്‍ ഗ്യാസ് ഷെല്ലുകളുടെ ചീളുകള്‍ തെറിച്ചുണ്ടായ പരിക്കായിരിക്കുമെന്നുമാണ്‌ പൊലീസ് വിശദീകരണം.

എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ഈ വാദം തള്ളുന്നു. തങ്ങള്‍ക്ക് പരിക്കേല്‍ക്കുമ്പോള്‍ സമീപത്ത് ടിയര്‍ഗ്യാസ് പ്രയോഗിക്കപ്പെട്ടിട്ടില്ലെന്ന് ഇവര്‍ വ്യക്തമാക്കി. ക്ലോസ് റേഞ്ചില്‍ നിന്നാണ് പൊലീസുകാരന്‍ വെടിവെച്ചതെന്ന് മൊഹമ്മദ് വിശദീകരിച്ചു. ഞായറാഴ്ചയാണ് സര്‍വകലാശാല പരിസരം രൂക്ഷമായ പ്രതിഷേധത്തിന് വേദിയായത്. വിദ്യാര്‍ത്ഥികളെ പൊലീസ് വളഞ്ഞിട്ട് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തോക്കുമായാണ് തങ്ങള്‍ക്കുനേരെ പൊലീസ് പാഞ്ഞടുത്തതെന്ന് പ്രതിഷേധക്കാര്‍ വെളിപ്പെടുത്തിയിരുന്നു.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT