News n Views

‘അത് മാധ്യമ സൃഷ്ടി’; സംസ്ഥാന സമിതിയില്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ജെയിംസ് മാത്യു എംഎല്‍എ 

THE CUE

ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍, സിപിഎം സംസ്ഥാന സമിതിയില്‍ എംവി ഗോവിന്ദനെതിരെ വിമര്‍ശനമുന്നയിച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ജെയിംസ് മാത്യു എംഎല്‍എ. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ജെയിംസ് മാത്യു വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ആന്തൂര്‍ വിഷയത്തില്‍ എംവി ഗോവിന്ദന്‍ മാസ്റ്റര്‍ ഇടപെട്ടത് സാജന്റെ പരാതി പരിഹരിക്കുന്നതിന് തടസ്സമായെന്ന് തളിപ്പറമ്പ് എംഎല്‍എ കൂടിയായ ജെയിംസ് മാത്യു സംസ്ഥാന സമിതിയില്‍ തുറന്നടിച്ചെന്നായിരുന്നു വാര്‍ത്ത.

'ഈഗോയാണ് പ്രശ്‌നം വഷളാക്കിയത്.സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചുകിട്ടാന്‍ തദ്ദേശമന്ത്രിയായിരുന്ന കെടി ജലീലിലിന് നിവേദനം നല്‍കാന്‍ സാജനെ സഹായിച്ചത് താനാണ്. ഇത് പരിശോധിക്കാന്‍ മന്ത്രി സൂപ്രണ്ടിംഗ് എഞ്ചിനീയറെ ചുമതലപ്പെടുത്തിയിരുന്നു. ഇതിനിടെ എം വി ഗോവിന്ദന്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെ വിളിച്ച് ഇടപെട്ടു. ഇതെന്തിനായിരുന്നുവെന്ന് മനസ്സിലാകുന്നില്ലെന്ന്‌ ജെയിംസ് മാത്യു സംസ്ഥാന സമിതിയില്‍ പരാമര്‍ശിച്ചെന്നായിരുന്നു വാര്‍ത്ത.

ഇത് തള്ളുകയും മാധ്യമ സൃഷ്ടിയാണെന്ന് ആരോപിക്കുകയും ചെയ്യുകയാണ് ജെയിംസ് മാത്യു. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ക്കെതിരെ ഞാന്‍ വിമര്‍ശനം ഉന്നയിച്ച നിലയിലാണ് വാര്‍ത്ത വന്നുകൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ യാതൊരു പരാമര്‍ശവുമുണ്ടായിട്ടില്ല. പൊതു സമൂഹത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതിനും ആന്തൂര്‍ വിഷയത്തില്‍ സിപിഎമ്മില്‍ ഭിന്നതയുണ്ടെന്ന് വരുത്തീര്‍ക്കാനും മാധ്യമങ്ങള്‍ സൃഷ്ടിച്ച വാര്‍ത്തയാണിത്. വസ്തുതാവിരുദ്ധമായ വാര്‍ത്ത മാധ്യമങ്ങള്‍ തിരുത്തണമെന്നും ജെയിംസ് മാത്യു അഭ്യര്‍ത്ഥിക്കുന്നു. വാര്‍ത്ത വന്ന് ഒരു ദിവസത്തിന് ശേഷമാണ് ജെയിംസ് മാത്യുവിന്റെ വിശദീകരണം.

കൊച്ചിയിൽ പുതിയ കായിക കേന്ദ്രം; റമദ റിസോർട്ടിൽ പാഡൽ, പിക്കിൾബോൾ കോർട്ടുകൾ തുറന്നു

ലോകകപ്പ് പബ്ലിക് വ്യൂവിങ്, അവകാശം നേടി ഈഗിൾസ് എഫ്.സി. കേരള

'I, Nobody ബഞ്ച് ഓഫ് നോബഡീസിന്റെ കഥ, പൃഥ്വിരാജ് തന്നെ ഫസ്റ്റ് ഓപ്ഷൻ': നിസാം ബഷീർ അഭിമുഖം

യുഎഇയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപ സാധ്യകള്‍ ചർച്ച ചെയ്ത് നിക്ഷേപസംഗമം

ആഷിക്ക് അബു ഭദ്രദീപം കൊളുത്തി; വിനീത് കുമാര്‍ നായകനാകുന്ന 'നോട്ടി'ന് തുടക്കം

SCROLL FOR NEXT