News n Views

ക്ലാസ്‌റൂമില്‍ നിന്ന് പാമ്പ് കടിയേറ്റ് കുട്ടി മരിച്ച സംഭവം; കാറുണ്ടായിട്ടും അദ്ധ്യാപകര്‍ കൊണ്ടുപോയില്ലെന്ന് കുട്ടികള്‍

THE CUE

വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രതിഷേധവുമായെത്തിയ നാട്ടുകാരും മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹ്‌ലയുടെ ബന്ധുക്കളും സ്റ്റാഫ് റൂം ചവിട്ടിപ്പൊളിച്ചു. പുറത്ത് നിന്ന് പൂട്ടിയ സ്റ്റാഫ് റൂമിന്റെ താഴ് നാട്ടുകാര്‍ കല്ലുകൊണ്ടിടിച്ച് തകര്‍ക്കുകയും അകത്തുണ്ടായിരുന്ന അദ്ധ്യാപകരോട് കയര്‍ക്കുകയും ചെയ്തു. കൂടുതല്‍ പൊലീസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

ഇന്നലെ മൂന്നരയോടെയാണ് ക്ലാസ് മുറിയിലെ മാളത്തില്‍ ഷഹ്‌ല ഷെറിന്റെ കാല്‍ അകപ്പെട്ടത്. ചികിത്സ ലഭ്യമാക്കാന്‍ വൈകിയതുകൊണ്ടാണ് ഒമ്പതുകാരിയ്ക്ക് ജീവന്‍ നഷ്ടമായതെന്ന് സഹപാഠികളും രക്ഷിതാക്കളും ചൂണ്ടിക്കാണിക്കുന്നു.

ഷഹ്ലയുടെ കാലില്‍ മുറിവുണ്ടായി രക്തം പൊടിഞ്ഞപ്പോള്‍ തന്നെ പാമ്പ് കടിച്ചതാണെന്നും ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും സഹപാഠികള്‍ പറഞ്ഞു. 'അച്ഛന്‍ വന്നിട്ട് കൊണ്ടുപൊയ്‌ക്കോട്ടെ' എന്ന് പറഞ്ഞ് സയന്‍സ് അദ്ധ്യാപകന്‍ ഷജില്‍ ക്ലാസ് തുടരുകയാണ് ചെയ്തത്. പിന്നീട് ഷെഹ്ലയുടെ പിതാവെത്തിയ ശേഷം നാല് ആശുപത്രികളില്‍ കൊണ്ടുപോയെങ്കിലും അടിയന്തിര ചികിത്സ നല്‍കുന്നതിലുണ്ടായ ഗുരുതര വീഴ്ച്ച വിദ്യാര്‍ത്ഥിനിയുടെ ജീവനെടുക്കുകയാണുണ്ടായത്. ആദ്യം കൊണ്ടുപോയ രണ്ട് ആശുപത്രികളിലും കൃത്യമായ കാരണം കണ്ടെത്താനായില്ല. അപ്പോഴേക്കും പാമ്പ് കടിയേറ്റ് ഒരു മണിക്കൂര്‍ കഴിഞ്ഞിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ ഷഹ്ലയുടെ ആരോഗ്യനില വഷളായി. തുടര്‍ന്ന് വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്ന് ചേലോട് ഗുഡ് ഷെപ്പേഡ് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ട് ആറ് മണിയോടെ മരിക്കുകയായിരുന്നു.

പാമ്പ് കടിയേറ്റ ശേഷം ഷഹ്ല ക്ഷീണിതയായിരുന്നെന്നും അദ്ധ്യാപകര്‍ ആരും ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ലെന്നും സഹപാഠികള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സാറന്‍മാര്‍ക്ക് എല്ലാവര്‍ക്കും കാറുണ്ട്. ആരും ആശുപത്രിയില്‍ കൊണ്ടുപോയില്ല.
സഹപാഠി

പാമ്പ് കടിച്ചതാണെന്ന് ആവര്‍ത്തിച്ചിട്ടും അദ്ധ്യാപകര്‍ അവഗണിച്ചെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. കല്ല് തട്ടിയതാണ്, അട്ട കടിച്ചതാണ് എന്നെല്ലാം അദ്ധ്യാപകര്‍ പറഞ്ഞുകൊണ്ടിരുന്നു. സ്‌കൂളില്‍ മുന്‍പും പലതവണ പാമ്പുകളെ കണ്ടിട്ടുണ്ട്. ഹെഡ് മാസ്റ്ററോട് മാളം അടക്കണമെന്ന കാര്യം പല തവണ പറഞ്ഞിട്ടും ഒന്നും ചെയ്തില്ല. ക്ലാസിനകത്ത് ചെരുപ്പിടുന്നതിന് വിലക്കുണ്ട്. പക്ഷെ അദ്ധ്യാപകര്‍ ചെരുപ്പിട്ടാണ് ക്ലാസെടുക്കാറ്. ടോയ്‌ലറ്റുകള്‍ വൃത്തിഹീനമാണെന്നും ഭക്ഷണം കഴിക്കാനുള്ള വെള്ളം പോലും സ്‌കൂളില്‍ ഇല്ലെന്നും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു.

വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ അനാസ്ഥ കാണിച്ച സയന്‍സ് അദ്ധ്യാപകന്‍ ഷിജിലിനെ സസ്‌പെന്‍ഡ് ചെയ്തു. മറ്റ് അദ്ധ്യാപകര്‍ക്ക് മെമ്മോ നല്‍കുമെന്നും ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഇബ്രാഹിം തോണിക്കര വ്യക്തമാക്കിയിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

'മഞ്ഞുമ്മൽ ബോയ്‌സിനെക്കാൾ മികച്ച ചിത്രമാണ്' ; വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽ റിലീസിനായി ആവശ്യപ്പെട്ടത് 15 കോടിയെന്ന് ധനഞ്ജയന്‍

'നായാട്ടിന് ശേഷം വീണ്ടുമൊന്നിച്ച് കുഞ്ചാക്കോ ബോബനും ഷാഹി കബീറും' ; ജിത്തു അഷറഫ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

'സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായി ടൊവിനോ തോമസ്' ; നടികർ മെയ് 3 ന് തിയറ്ററുകളിൽ

SCROLL FOR NEXT