News n Views

‘ഉദ്ദേശിച്ചത് എന്‍ഡിഎഫിനെയും പോപ്പുലര്‍ ഫ്രണ്ടിനെയും’; ഇസ്ലാമിക തീവ്രവാദ സംഘടനകളെന്നത് പൊതു പ്രയോഗമെന്നും പി മോഹനന്‍ 

THE CUE

മാവോയിസ്റ്റുകളെ സഹായിക്കുന്നത് മുസ്ലിം തീവ്രവാദ സംഘടനകളാണെന്ന് പറഞ്ഞതുകൊണ്ട് ഉദ്ദേശിച്ചത് എന്‍ഡിഎഫിനെയും പോപ്പുലര്‍ ഫ്രണ്ടിനെയുമാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. ഇസ്ലാമിക സംഘടനകള്‍ എന്നത് പൊതുവെ നടത്തുന്ന പ്രയോഗമാണെന്നുമായിരുന്നു വിശദീകരണം. പാര്‍ട്ടിയുടെ നിലപാട് തന്നെയാണ് താന്‍ പറഞ്ഞത്. അത് വ്യക്തിപരമായ നിലപാടല്ല. പാര്‍ട്ടി നിലപാടിന് വിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ല. അത് പൊതുനിലപാടാണ്. പറഞ്ഞത് യാഥാര്‍ത്ഥ്യമാണ്. കോഴിക്കോട്ടെ സാഹചര്യത്തില്‍ അത് ശരിയുമാണെന്നും അദ്ദേഹം ന്യായീകരിച്ചു. ഹിന്ദുത്വ തീവ്രവാദം എന്ന് ആരോപിക്കുമ്പോള്‍ ഹിന്ദു സമുദായത്തെ മുഴുവനായല്ല ഉദ്ദേശിക്കുന്നത്. ആര്‍എസ്എസ് പോലുള്ള സംഘടനകളെയാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി വിഷയം ഏറ്റെടുത്ത് തന്നെ പിന്‍തുണയ്ക്കുന്നത് ശരിയായ ഉദ്ദേശത്തോടെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പന്തീരാങ്കാവ് സംഭവത്തില്‍ എന്‍ഡിഎഫിനും പോപ്പുലര്‍ ഫണ്ടിനും സ്വാധീനമുണ്ട്. മുസ്ലിം ലീഗ് എന്തിനാണ് എന്‍ഡിഎഫിനെ ന്യായീകരിക്കുന്നത്. അറസ്റ്റിലായ അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റ് പ്രസ്ഥാനത്തിന് വെള്ളവും വളവും നല്‍കുന്നത് മുസ്ലിം തീവ്രവാദ ശക്തികളാണ്. കോഴിക്കോട്ടെ പുതിയ കോലാഹലവും സാന്നിധ്യവുമെല്ലാം അതാണ് തെളിയിക്കുന്നതെന്നുമായിരുന്നു പി മോഹനന്റെ വിവാദ പ്രസ്താവന.

മാവോയിസ്റ്റുകളും മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളും തമ്മിലുള്ള ചങ്ങാത്തത്തെ കുറിച്ച് പൊലീസ് അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട അദ്ദേഹം മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നതും, കൊണ്ട് നടക്കുന്നതും ഇത്തരം ശക്തികളാണെന്നും ആരോപിച്ചിരുന്നു. താമരശ്ശേരിയില്‍ കെഎസ്‌കെടിയു ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവെയായിരുന്നു പരമാര്‍ശങ്ങള്‍. വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തത്തിയിരുന്നു. മാവോയിസ്റ്റ് ഇസ്ലാമിക തീവ്രവാദ കൂട്ടുകെട്ടിനെക്കുറിച്ച് തനിക്കറിയില്ല. പൊലീസ് പറയുന്നത് കണ്ണടച്ച് വിശ്വസിക്കുന്നവരെ തനിക്കൊരു ബഹുമാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

SCROLL FOR NEXT