News n Views

‘ചോര്‍ത്തിയ വിവരം രണ്ടാം തവണയും ഇന്ത്യയെ അറിയിച്ചു’; മിണ്ടിയില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തിനെതിരെ വാട്‌സാപ്പ്

THE CUE

ഇന്ത്യയിലെ ചില ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്ന വിവരം രണ്ടാം തവണയും കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നെന്ന് വാട്‌സാപ്പ്. ഇസ്രയേലി സ്‌പൈവെയറായ പെഗാസസ് 121 ഇന്ത്യന്‍ പൗരന്‍മാരെ ലക്ഷ്യമിട്ട വിവരം വിവരം സെപ്റ്റംബര്‍ മാസത്തില്‍ തന്നെ അറിയിച്ചിരുന്നെന്ന് വാട്‌സാപ്പ് പ്രതികരിച്ചു. മെയ് മാസത്തെ സുരക്ഷാ വീഴ്ച്ചയേക്കുറിച്ചും ഇന്ത്യന്‍ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള മെസേജിങ് ആപ്ലിക്കേഷന്‍ വ്യക്തമാക്കി. ഐടി മന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടതിനേത്തുടര്‍ന്നായിരുന്നു വാട്‌സാപ്പിന്റെ പ്രതികരണം. സുരക്ഷാ വീഴ്ച്ച സംബന്ധിച്ച് വാട്‌സാപ്പ് ഒരു വിവരവും നല്‍കിയില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം.

അന്താരാഷ്ട്ര സ്‌പൈവെയര്‍ സ്ഥാപനമായ എന്‍എസ്ഒക്കെതിരെ നിയമനടപടികളുമായി നീങ്ങുന്നതിന് വേണ്ടി വിവരം ചോര്‍ത്തലിന് ഇരയായ വരെ കണ്ടെത്താന്‍ ഞങ്ങള്‍ ശ്രമിച്ചിരുന്നു.
വാട്‌സാപ്പ്

സ്‌പൈവെയറായ പെഗാസസിനേക്കുറിച്ചോ അതിന്റെ പ്രത്യാഘ്യാതങ്ങളേക്കുറിച്ചോ വാട്‌സാപ്പ് വ്യക്തമാക്കിയിരുന്നില്ലെന്ന് ഐടി മന്ത്രാലയം ആരോപിച്ചു. മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും അഭിഭാഷകരും ഉള്‍പ്പെടെയുള്ള 25 പേര്‍ വാട്‌സാപ്പ് ചോര്‍ത്തലിന് ഇരയായെന്ന വാര്‍ത്ത വിവാദമായിരുന്നു. രാജ്യസഭാ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശര്‍മ അദ്ധ്യക്ഷനായ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി വിവാദം പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്. ഈ മാസം 15ന് ചേരുന്ന സമിതി യോഗത്തില്‍ വിവാദം ചര്‍ച്ച ചെയ്യും. 18-ാം തീയതി പാര്‍ലമെന്റ് സമ്മേളിക്കുമ്പോള്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാനാണ് കോണ്‍ഗ്രസിന്റെ നീക്കം.

വാട്‌സാപ്പിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റാണ് ഇന്ത്യ. 40 കോടി വാട്‌സാപ്പ് ഉപഭോക്താക്കളാണ് രാജ്യത്തുള്ളത്.

ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് 20 രാജ്യങ്ങളിലെ 1400 പ്രമുഖരുടെ വിവരം ചോര്‍ത്തിയിട്ടുണ്ട്. ഇത് വെളിപ്പെട്ടതിന് പിന്നാലെ വാട്‌സാപ്പ് ഉടമകളായ ഫേസ്ബുക്ക് യുഎസ് സാന്‍ഫ്രാന്‍സിസ്‌കോ ഫെഡറല്‍ കോടതിയില്‍ എന്‍എസ്ഒ ഗ്രൂപ്പിനെതിരെ കേസുകൊടുത്തിരിക്കുകയാണ്.

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

SCROLL FOR NEXT