അഭിജിത്ത് ബാനര്‍ജി 
News n Views

‘ഇന്ത്യന്‍ സാമ്പത്തികനില തകര്‍ച്ചയില്‍’; ഉടന്‍ മെച്ചപ്പെടില്ലെന്ന് നോബേല്‍ ജേതാവ് അഭിജിത്ത് ബാനര്‍ജി

THE CUE

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലാണന്ന് സാമ്പത്തിക ശാസ്ത്ര നോബേല്‍ ജേതാവ് അഭിജിത്ത് ബാനര്‍ജി. വളര്‍ച്ചാനിരക്കിലെ ഇപ്പോഴത്തെ കണക്കുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സാമ്പത്തിക മേഖല ഉടനെ മെച്ചപ്പെടാന്‍ സാധ്യതയില്ലെന്നും അഭിജിത്ത് ബാനര്‍ജി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 5-6 വര്‍ഷം മുമ്പ് സാമ്പത്തികമേഖലയില്‍ കുറച്ചെങ്കിലും വളര്‍ച്ചയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ ഉറപ്പും ഇല്ലാതായിരിക്കുകയാണ് 
അഭിജിത്ത് ബാനര്‍ജി

നേരത്തെ നോട്ട് നിരോധിച്ച നടപടിക്കെതിരെയും അദ്ദേഹം രംഗത്തെത്തിയിരുന്നു. 2014 ന് ശേഷം ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ വളര്‍ച്ചാ നിരക്ക് താഴോട്ടാണെന്നും അദ്ദേഹം പ്രതികരിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയിലെ ന്യായ്‌ പദ്ധതിയിലെ സുപ്രധാന നിര്‍ദേശങ്ങള്‍ നല്‍കിയത് അഭിജിത്ത് ബാനര്‍ജിയായിരുന്നു.

ആഗോള ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് വേണ്ടിയുള്ള പുതിയ പരീക്ഷണ പദ്ധതികള്‍ക്കാണ് അഭിജിത്ത് ബാനര്‍ജിക്ക് നോബേല്‍ പുരസ്‌കാരം ലഭിച്ചത്. ഇവര്‍ നടത്തിയ ഗവേഷണം ആഗോള ദാരിദ്ര്യത്തിനെതിരെ പോരാടാനുള്ള നമ്മുടെ കഴിവിനെ ഗണ്യമായി മെച്ചപ്പെടുത്തി. രണ്ട് പതിറ്റാണ്ടിനുള്ളില്‍, അവരുടെ പുതിയ പരീക്ഷണങ്ങള്‍ വികസന സാമ്പത്തിക ശാസ്ത്രത്തെ മാറ്റി മറിച്ചുവെന്നും നോബേല്‍ കമ്മറ്റി നേരത്തെ പറഞ്ഞിരുന്നു.

കൊല്‍ക്കത്തയാണ് അഭിജിത്ത് ബാനര്‍ജിയുടെ ജന്മദേശം. ജെഎന്‍യു, ഹാര്‍വാര്‍ഡ് സര്‍വകലാശാലകളില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം നിലവില്‍ മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പ്രൊഫസറാണ്. ഫ്രാന്‍സുകാരിയായ എസ്തര്‍ ഡഫ്ലോയാണ് പങ്കാളി. സാമ്പത്തിക ശാസ്ത്ര നോബേല്‍ ലഭിക്കുന്ന ആദ്യ ദമ്പതികള്‍ എന്ന റെക്കോര്‍ഡും ഇവര്‍ക്ക് സ്വന്തമാണ്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അനിമൽ ട്രിലജിയിലെ അവസാന ചിത്രം; 'എക്കോ' ട്രെയ്‌ലർ പുറത്ത്

'പോത്തു ജോയിയുടെ മകളെ പ്രേമിക്കാൻ ധൈര്യമുണ്ടോ'; ഞെട്ടിപ്പിക്കുന്ന വേഷപ്പകർച്ചയിൽ ഹണി റോസ്, 'റേച്ചൽ' ട്രെയിലർ

ആഘോഷമായ് വിലായത്ത് ബുദ്ധ ട്രെയിലർ ലോഞ്ച്; ചിത്രം നവംബർ 21ന് തിയറ്ററുകളിൽ

അമ്മയെ ഫോണ്‍ ചെയ്യാന്‍ പോയ ഡോ.നൗഫല്‍, ഒരു മിനിറ്റിന് ശേഷം അവന്റെ മൃതദേഹമാണ് കണ്ടത്; ഗാസയിലെ നടുക്കുന്ന അനുഭവം പറഞ്ഞ് ഡോ.സന്തോഷ്‌കുമാര്‍

ആറ് യാത്രികർ, എല്ലാം മാറ്റിമറിക്കുന്ന ഒരു യാത്ര; ദൂരൂഹതയുണർത്തി 'ദി റൈഡ്' ഫസ്റ്റ് ലുക്ക്

SCROLL FOR NEXT